പാരിപ്പള്ളി: പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തുന്ന രോഗികൾക്കു മുന്നിൽ കടമ്പയായി ചളിക്കുളമായ പാരിപ്പള്ളി -പരവൂർ റോഡ്. പാരിപ്പള്ളി ജങ്ഷൻ മുതൽ മെഡിക്കൽ കോളജ് വരെയുള്ള ഭാഗമാണ് പൂർണമായും തകർന്നുകിടക്കുന്നത്. ചെറിയ മഴ പെയ്താൽ പോലും വെള്ളം കെട്ടിനിൽക്കും.
ദിനവും നൂറുകണക്കിനു രോഗികൾ എത്തുന്ന ആശുപത്രി റോഡിലൂടെ വയോധികർക്കു നടക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. എഴിപ്പുറം ഗ്യാസ് പ്ലാന്റിലേക്ക് ടാങ്കർ ലോറികളും പോകുന്ന റോഡാണിത്. വാഹനങ്ങൾ പോകുമ്പോൾ വെള്ളം കയറുന്നതിനാൽ കടക്കാരും ദുരിതത്തിലാണ്.
പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് രോഗികളുമായി വരുന്ന ആംബുലൻസുകളാണ് ഇവിടെ അപകടത്തിപ്പെടുന്നത്. അമിത വേഗത്തിൽ ഗുരുതരാവസ്ഥയിലുള്ള രോഗികളുമായി എത്തുമ്പോൾ പതുക്കെ പോകേണ്ടി വരുന്ന അവസ്ഥയാണ്. അടിയന്തരമായി പാരിപ്പള്ളി ജങ്ഷൻ മുതൽ മെഡിക്കൽ മെഡിക്കൽ കോളജ് വരെയുള്ള ഭാഗത്തെ കുഴികൾ അടച്ചു വെള്ളക്കെട്ട് ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.