പാരിപ്പള്ളി: വർധിച്ചുവരുന്ന ലഹരി ഉപയോഗവും വിതരണവും തടയുന്നതിന്‍റെ ഭാഗമായി സിറ്റി പൊലീസ് കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ പാരിപ്പള്ളി സ്റ്റേഷൻ പരിധിയിൽ അഞ്ച് കൗമാരക്കാരെയും കൊട്ടിയം സ്റ്റേഷൻ പരിധിയിൽ ഒരാളെയും അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് മാരക ലഹരിമരുന്നായ എം.ഡി.എം.എ കണ്ടെടുത്തു.
പാരിപ്പള്ളി എഴിപ്പുറം ലക്ഷ്മി ഭവനിൽ വി. ഗോകുൽ (20 - അപ്പു), വർക്കല പനയറ എം.എസ് ലാന്‍റിൽ ആർ. ശരത്ത് (21), വർക്കല പനയറ നന്ദു ഭവനിൽ എസ്. ആരോമൽ (22), വർക്കല കോവൂർ ബാലഭവനിൽ ബി. വൈശാഖ് (25), വർക്കല മുട്ടപ്പാലം കുന്നുവിള വീട്ടിൽ ബി. അഭിനന്ദ് (21) എന്നിവരാണ് പാരിപ്പള്ളി പൊലീസ് നടത്തിയ പരിശോധനയിൽ എഴിപ്പുറം ഭാഗത്തുനിന്ന് പിടിയിലായത്. വിൽപനക്കും ഉപയോഗത്തിനുമായി സൂക്ഷിച്ചിരുന്ന എം.ഡി.എം.എയും ഇവരിൽനിന്ന് കണ്ടെടുത്തു.
കൊട്ടിയം പൊലീസ് നടത്തിയ പരിശോധനയിൽ ഉമയനല്ലൂർ പട്ടരുമുക്ക് വയലിൽ പുത്തൻവീട്ടിൽ എ. റഫീക്ക് (29) ആണ് മയ്യനാട് കുണ്ടുകുളം ഭാഗത്തുനിന്ന് അറസ്റ്റിലായത്. ഇയാളിൽനിന്ന് നാല് ഗ്രാം കഞ്ചാവും 1.29 ഗ്രാം എം.ഡി.എം.എയും കണ്ടെടുത്തു. വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് ജില്ല പൊലീസ് മേധാവി മെറിൻ ജോസഫ് അറിയിച്ചു.
പാരിപ്പള്ളി ഇൻസ്പെക്ടർ അൽജബ്ബാറിന്‍റെ നേതൃത്വത്തിലും കൊട്ടിയം ഇൻസ്പെക്ടർ എം.സി. ജിംസ്റ്റെലിന്‍റെ നേതൃത്വത്തിലുമുള്ള സംഘവും ജില്ല സ്പെഷൽ ബ്രാഞ്ച് എസ്.ഐ ജയകുമാറിന്‍റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.