കൊല്ലം: കൊല്ലം സിറ്റി പള്ളിത്തോട്ടം പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥിരമായി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി.
കൊല്ലം വെസ്റ്റ് വില്ലേജിൽ പള്ളിത്തോട്ടം ചേരിയിൽ സ്നേഹതീരം നഗർ 144ൽ അഖിലിനെയാണ് (23) കാപ്പ നിയമം ചുമത്തി കൊല്ലം സിറ്റി പൊലീസ് ജില്ലയിൽനിന്ന് ഡിസംബർ 13 മുതൽ ആറുമാസത്തേക്കാണ് പുറത്താക്കിയത്. അഖിൽ പള്ളിത്തോട്ടം, കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധികളിലായി നാല് ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കൊല്ലം സിറ്റി പൊലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിൻപ്രകാരം തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി നിശാന്തിനിയാണ് ജില്ലയിൽനിന്ന് നാടുകടത്തി ഉത്തരവിറക്കിയത്.
ഇയാൾ കൊല്ലം സിറ്റി പൊലീസ് ജില്ലയിൽ പ്രവേശിച്ചതായി ശ്രദ്ധയിൽപെട്ടാൽ പൊതുജനങ്ങൾ 1090, 0474-2742042, 0474-2742265, 9497947129 എന്നീ നമ്പറുകളിൽ അറിയിക്കണമെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.