കൊല്ലം: സംസ്ഥാന ശിശുക്ഷേമ സമിതി ശിശുദിനത്തില്‍ പുറത്തിറക്കുന്ന സ്റ്റാമ്പ് അഞ്ചാലുംമൂട് പ്രാക്കുളം എന്‍.എസ്.എസ് ഹയര്‍സെക്കൻഡറി സ്കൂൾ വിദ്യാർഥി വരച്ച ചിത്രം. ഏഴാം ക്ലാസ് വിദ്യാർഥിയായ അക്ഷയ് ബി. പിള്ള വരച്ച കര്‍ഷകെൻറ നേര്‍ക്കാഴ്ച എന്ന ചിത്രമാണ് സ്റ്റാമ്പിലേക്ക് തെരഞ്ഞെടുത്തത്. സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളില്‍ നിന്നും അയച്ച നൂറിലേറെ ചിത്രങ്ങളില്‍ നിന്നാണ് അക്ഷയുടെ ചിത്രം തെരഞ്ഞെടുത്തത്.
കഴിഞ്ഞ ദിവസം വൈകീട്ടാണ് ചിത്രം സ്റ്റാമ്പിലേക്ക് തെരഞ്ഞെടുത്തതായി ശിശുക്ഷേമ സമിതി അധികൃതര്‍ സ്കൂള്‍ അധികൃതരെ അറിയിച്ചത്. കാഞ്ഞാവെളി തോട്ടുവാഴത്ത് വീട്ടില്‍ ബിജു പി. പിള്ളയുടെയും അഞ്ജുവിെൻറയും മകനാണ് അക്ഷയ്. സഹോദരി അക്ഷിത. 14ന് ശിശുക്ഷേമസമിതിയുടെ ഓഫിസില്‍ സ്റ്റാമ്പ് ഔദ്യോഗികമായി പുറത്തിറക്കും. അക്ഷയെയും സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീകലയെയും അക്ഷയുടെ കുടുംബത്തെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. രാജ്യത്ത് നടക്കുന്ന കര്‍ഷക സമരങ്ങളുടെ വാര്‍ത്തയില്‍നിന്നാണ് ഇത്തരത്തിലൊരു ചിത്രം വരക്കാനായതെന്ന് അക്ഷയ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.