കൊല്ലം: അഷ്ടമുടിയുടെ രുചിക്കൂട്ടും പുതുതലമുറയുടെ പ്രിയവിഭവങ്ങളും നിറച്ച പിങ്ക് കഫേ കായല്ക്കൂട്ട് വണ്ടിക്ക് മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഇരട്ട മണിയിടിച്ച് തുടക്കമിട്ടു. ഡബിള്‍ ബെല്ലില്‍ ബസ് ഓടില്ല, പക്ഷെ അടുപ്പ് കത്തും, മണം പരക്കും. വേറിട്ട രുചി തേടുന്നവര്‍ക്കായി കെ.എസ്.ആര്.ടി.സി കൊല്ലം ഗാരേജിന് മുന്നിൽ ഓടാത്ത ബസില്‍ കുടുംബശ്രീ ഒരുക്കിയതാണ് പിങ്ക് കഫേ.
കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് തൊഴില്‍, നാട്ടുകാര്‍ക്ക് മിതമായ വിലക്ക് നല്ല ഭക്ഷണം, വാടകയിനത്തില്‍ കെ.എസ്.ആര്.ടി.സിക്ക് വരുമാനം എന്നതാണ് പുതുസംരംഭത്തിെൻറ പ്രത്യേകതയെന്ന് ഉദ്ഘാടനം നിര്‍വഹിച്ച മന്ത്രി പറഞ്ഞു. ലേലം ചെയ്യാന്‍ പാകത്തിലായ വാഹനം കഫേയായി പ്രവര്‍ത്തിപ്പിച്ച് വരുമാന സ്രോതസ്സാക്കാമെന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
കരിമീന്‍ മുതല്‍ കല്ലരിപ്പന്‍ വരെ നീളുന്ന മത്സ്യവിഭവങ്ങളുടെ സമൃദ്ധിയാണ് കഫെയുടെ മുഖ്യ ആകര്‍ഷണം. ആവിയില്‍ പുഴുങ്ങിയ പലഹാരങ്ങളും ഒരുക്കിയിട്ടുണ്ട്. കോര്പറേഷന് സ്ഥിരംസമിതി അധ്യക്ഷൻ എസ്. ജയന് അധ്യക്ഷത വഹിച്ചു.
കുടുംബശ്രീ മിഷന് ജില്ല കോഓഡിനേറ്റര്‍ വി.ആര്. അജു, സി.ഡി.എസ് ചെയര്പേഴ്സന് എസ്. ബീമ, ജില്ല പ്രോഗ്രാം മാനേജര്‍ എസ്. നീരജ്, കെ.എസ്.ആര്.ടി.സി ഡി.ടി.ഒ ആര്. മനേഷ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.