ചവറ: നിയോജക മണ്ഡലത്തിലെ സി.പി.എം ഏരിയ സമ്മേളനങ്ങള്‍ ആരംഭിക്കാനിരിക്കെ തേവലക്കര സൗത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എസ്. അനിലിനെ സസ്പെന്‍ഡ് ചെയ്തു. മൂവാറ്റുപുഴ സ്വദേശിനിയുടെ ഫോണില്‍ ജോലി വാഗ്ദാനം ചെയ്ത് അശ്ലീലം കലര്‍ന്ന സന്ദേശങ്ങള്‍ തുടരെ അയച്ചതിെൻറ അടിസ്ഥാനത്തിലാണ് നടപടി.
യുവതി ജില്ല കമ്മിറ്റിക്കും സംസ്ഥാന കമ്മിറ്റിക്കും പരാതി നല്‍കിയിരുന്നു. ഇതിനിെട, യുവതിയുടെ ഫോണില്‍ സെക്രട്ടറി വിളിച്ച ശബ്ദസന്ദേശം പുറത്താകുകയും ചെയ്തു. സംഭവത്തെപ്പറ്റി പാര്‍ട്ടിതലത്തില്‍ അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച ഇതുള്‍പ്പെടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഏരിയ കമ്മിറ്റി കൂടി. സംസ്ഥാന നേതാക്കളായ കെ. സോമപ്രസാദ്, സൂസൻ കോടി, എസ്. സുദേവന് എന്നിവരും കമ്മിറ്റിയില്‍ പങ്കെടുത്തു. ഇൗ യോഗത്തിെൻറ തീരുമാനത്തിലാണ് അനിലിനെ സസ്പെന്‍ഡ് ചെയ്തത്.
നേതാക്കള്‍ നിരുത്സാഹപ്പെടുത്തിയതിനെതുടര്ന്ന് യുവതി പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. എന്നാല്‍, ചവറ ഏരിയ കമ്മിറ്റിയിലെ പിണറായി വിഭാഗത്തിനെതിരെയുള്ള വിഭാഗീയതയാണ് പ്രശ്നം രൂക്ഷമാകാന്‍ കാരണമെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.