കൊല്ലം: വെളിനല്ലൂർ പഞ്ചായത്തിലെ കോഴി മാലിന്യ പ്ലാൻറിനെതിരെ സമരം നയിച്ചതിെൻറ പേരിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് രജിസ്റ്റർ ചെയ്ത കോഴക്കേസ് കെട്ടിച്ചമച്ചതാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീർ. ഭരണനേതൃത്വത്തിെൻറ സ്വാധീനത്തിൽ കോൺഗ്രസ് സമരത്തെ തളർത്താൻ പ്ലാൻറുടമകൾ നടത്തുന്നത് ഹീനമായ നീക്കമാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
തെൻറ മണ്ഡലത്തിലെ പ്ലാൻറിെൻറ രണ്ടാം യൂനിറ്റാണ് വെളിനല്ലൂരിൽ വരുന്നതെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് ടി. സിദ്ദീഖ് എം.എൽ.എയാണ് അറിയിച്ചത്.യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി ഷാജിലും അർജുനുമാണ് ഉടമസ്ഥരെന്നും അവരോട് സംസാരിക്കണമെന്നും സമരത്തിൽനിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് യൂത്ത് കോൺഗ്രസ് നേതാവ് ഫൈസൽ കുളപ്പാടം, സമദ്, മറ്റൊരാൾ എന്നിവരാണ് തന്നെ വന്നുകണ്ടത്. ഇവരോട് പണം ആവശ്യപ്പെടുകയോ കൈപ്പറ്റുകയോ ചെയ്തിട്ടില്ല. ഉടമസ്ഥരെന്ന് സിദ്ദീഖ് പരിചയപ്പെടുത്തിയിരുന്ന ഷാജിൽ, അർജുൻ എന്നിവരെ കണ്ടിട്ടുമില്ല. സമരത്തിൽനിന്ന് പിന്മാറാൻ പല വാഗ്ദാനങ്ങളും നൽകിയെങ്കിലും നിരസിക്കുകയായിരുന്നു. കോഴ വാങ്ങിയെന്ന് പ്രചരിപ്പിക്കുന്നതിന് പിന്നിൽ നിഗൂഢ ലക്ഷ്യങ്ങളാണ്.
മുളയറച്ചാൽ വാർഡിൽ ഉപതെരഞ്ഞെടുപ്പ് വരുന്നതിനാൽ കോൺഗ്രസ് സമരം അവസാനിപ്പിക്കേണ്ടത് എൽ.ഡി.എഫിെൻറ ആവശ്യം കൂടിയാണ്.ചില കെ.എസ്.യു പ്രവർത്തകരെ ഇവർ വിലയ്ക്കെടുത്തിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.