കൊല്ലം : സി.പി.എം ജില്ല കമ്മിറ്റിയിലേക്ക് എൻ.എസ്. പ്രസന്നകുമാറിനെയും പി.ആർ. വസന്തനെയും തിരിച്ചെടുക്കാൻ തീരുമാനം. കുണ്ടറ, കരുനാഗപ്പള്ളി നിയമസഭ മണ്ഡലങ്ങളിലെ എൽ.ഡി.എഫ് സ്ഥാനാർഥികളുടെ തോൽവിയെ തുടർന്ന് ഇരുവരെയും ജില്ല കമ്മിറ്റിയിൽനിന്ന് ഏരിയ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. യുവജന ക്ഷേമ കമീഷൻ അധ്യക്ഷ ചിന്താ ജെറോമിന്റെ നടപടി പാർട്ടിക്ക് ക്ഷീണമുണ്ടാക്കുന്നുവെന്ന അഭിപ്രായം ജില്ല കമ്മിറ്റിയിൽ ഉയർന്നു.
അടിക്കടി വിവാദങ്ങളിൽപെടുന്നതും പാർട്ടിയുടെ പേര് സമൂഹമാധ്യമങ്ങളിൽ വലിച്ചിഴക്കപ്പെടുന്നതും അംഗങ്ങൾ വിമർശിച്ചു. കമ്മിറ്റിയിൽ ജില്ല സെക്രട്ടറിക്കെതിരെയും വിമർശനമുണ്ടായി. ജില്ലയിൽ എല്ലാ കാര്യങ്ങളും സുഖമമായാണ് മുന്നോട്ടുപോകുന്നതെന്ന സെക്രട്ടറിയുടെ വാദത്തെ മുതിർന്ന അംഗം ഖണ്ഡിച്ചു. അടുത്തിടെ തദ്ദേശ തെരഞ്ഞെടുപ്പുകളിലടക്കമുള്ള തോൽവി, ഓഫിസിൽ വരുന്നവരോട് മര്യാദക്ക് പെരുമാറുന്നില്ല തുടങ്ങിയ വിമർശനങ്ങളാണ് ഉന്നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.