അഞ്ചലിലെ സ്വകാര്യ സ്ഥാപനത്തിന് മുന്നിൽ പ്രതിഷേധിക്കുന്നവർ

വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് ആരോപണം; പരാതി നൽകാതെ പ്രതിഷേധക്കാർ

അഞ്ചൽ: വിദേശ രാജ്യങ്ങളിൽ തൊഴിൽ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ കബളിപ്പിച്ചെന്ന ആരോപണവുമായി സ്വകാര്യ സ്ഥാപനത്തിനെതിരെ പ്രതിഷേധം. അഞ്ചലിലെ സ്വകാര്യസ്ഥപാനത്തി​ന്റെ ഉടമ നിരവധി പേരിൽ നിന്നായി ലക്ഷങ്ങൾ വാങ്ങി കബളിപ്പിച്ചുവെന്നാണ്  ആരോപണം.

കഴിഞ്ഞ ശനിയാഴ്ച നിരവധി പേർ അഞ്ചലിലെ സ്ഥാപനത്തിന് മുന്നിലെത്തി പണം തിരികെ ചോദിച്ച് ജീവനക്കാരുമായി വാക്കേറ്റമുണ്ടാക്കിയിരുന്നു. തുടർന്ന് പൊലീസെത്തിയാണ് രംഗം ഗാന്തമാക്കിയത്.

ഇതേത്തുടർന്ന് തിങ്കളാഴ്ചയും കൂടുതൽ പേർ സ്ഥാപനത്തിന് മുന്നിലെത്തിയെങ്കിലും സ്ഥാപനം അടച്ചു പൂട്ടിയ നിലയിലായതിനാൽ സ്ഥാപനത്തിന് മുന്നിൽ ഇരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. കൈക്കുഞ്ഞുങ്ങളുമായെത്തിയ സ്ത്രീകളായിരുന്നു ഏറെയും. പൊലീസെത്തി പ്രതിഷേധക്കാരോട് സ്റ്റേഷനിലെത്തി പരാതി നൽകാനാവശ്യപ്പെട്ടുവെങ്കിലും ആരും അതിന് തയ്യാറായില്ല. അതിനിടെ സ്ഥാപനമുടമയും പണം നൽകിയവരും തമ്മിൽ ഒത്തുതീർപ്പിലെത്തി പണം തിരികെ വാങ്ങുന്നതിനുള്ള ശ്രമവും നടന്നു വരുന്നുണ്ട്.


Tags:    
News Summary - protest against private firm in anjal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.