പുനലൂർ: കൊല്ലം-ചെങ്കോട്ട റെയിൽപാതയിൽ പുനലൂരിനും ചെങ്കോട്ടക്കും ഇടയിൽ വൈദ്യുതി കരണ ജോലികൾ ആരംഭിച്ചു. തെന്മല റെയിൽവേ സ്റ്റേഷനിൽ നിന്നും ചെങ്കോട്ട ഭാഗത്തേക്കാണ് തിങ്കളാഴ്ച മുതൽ ജോലികൾ തുടങ്ങിയത്. വൈദ്യുതി തൂണുകൾ സ്ഥാപിക്കാൻ പാതയുടെ വശങ്ങളിൽ കുഴികൾ എടുത്തുതുടങ്ങി. മൂന്നു മാസം മുമ്പ് ഇതിനുള്ള സർവേ നടപടികൾ തുടങ്ങിയത് അടുത്തിടെ അവസാനിച്ചിരുന്നു. വനത്തിലൂടെയുള്ള ലൈൻ ആയതിനാൽ നിർമാണപ്രവർത്തനങ്ങൾക്ക് കാലതാമസം നേരിടുമെന്ന് അധികൃതർ സൂചിപ്പിച്ചു. ഒരു കിലോമീറ്റർ വരെ നീളമുള്ളതടക്കം 13 തുരങ്കങ്ങളും പാലങ്ങളും ഈ പാതയിലുണ്ട്. പുനലൂർ മുതൽ ചെങ്കോട്ട വരെ പണി പൂർത്തിയാകുന്നതോടെ കൊല്ലം-ചെങ്കോട്ട ലൈൻ പൂർണമായും വൈദ്യുതീകരണമാകും. മുമ്പ് തുടങ്ങിയ പുനലൂർ-ചെങ്കോട്ട ലൈൻ വൈദ്യുതീകരണം മൂന്ന് മാസം മുമ്പ് പൂർത്തിയാക്കി. പുനലൂർ -കന്യാകുമാരി പാസഞ്ചർ വൈദ്യുതിയിലൂടെ സർവിസ് നടത്തുന്നു. ചെങ്കോട്ട ലൈൻകൂടി പൂർത്തിയാകുന്നതോടെ ഇതുവഴിയുള്ള എല്ലാ സർവിസുകളും വൈദ്യുതിയിലാകും. ഇതോടെ കൂടുതൽ യാത്ര സർവിസുകളും ചരക്ക് നീക്കത്തിന് ഗുഡ്സുകളും ഓടിത്തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.