അഞ്ചാം ക്ലാസ് വിദ്യാർഥിക്ക് റാഗിങ്; നടപടിയെടുക്കാൻ ദേശീയ ബാലാവകാശ കമീഷൻ നിർദേശം

കൊല്ലം: അഞ്ചാം ക്ലാസ് വിദ്യാർഥിക്ക് ക്രൂരമർദനമേറ്റ സംഭവത്തിൽ അന്വേഷണം നടത്താൻ കലക്ടർക്ക് ദേശീയ ബാലാവകാശ കമീഷൻ നിർദേശം നൽകി. നവംബർ 21നാണ് കൊല്ലം ഇൻഫന്‍റ് ജീസസ് എച്ച്.എസ്.എസിൽ സീനിയർ വിദ്യാർഥികൾ അഞ്ചാം ക്ലാസ് വിദ്യാർഥിയെ റാഗിങ്ങിനിരയാക്കിയത്.

ശരീരത്ത് മുറിവേൽപിച്ച ശേഷം മുഖത്ത് ആസിഡൊഴിക്കുമെന്ന് ഭീഷണിപ്പെടുത്തി. സംഭവത്തിൽ സ്കൂൾ മാനേജ്മെന്‍റിനും ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെയും ഭാഗത്തുനിന്ന് വീഴ്ചയുണ്ടെന്ന് കാട്ടി കുട്ടിയുടെ മാതാപിതാക്കൾ ദേശീയ ബാലാവകാശ കമീഷനിൽ പരാതി നൽകി.

20 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് കമീഷൻ കലക്ടറെ ചുമതലപ്പടുത്തി ഉത്തരവിറക്കിയത്. സംഭവം യഥാസമയം പൊലീസിൽ അറിയിച്ചില്ലെന്നും സ്കൂളിലുണ്ടായ അക്രമം മറച്ചുവെക്കാനും ശ്രമിച്ചു എന്നാരോപിച്ചാണ് പ്രിൻസിപ്പലിനും മാനേജ്മെന്‍റിനുമെതിരെ സി.ഡബ്യു.സി അടക്കം മാതാപിതാക്കൾ പരാതി നൽകിയിട്ടും നടപടിയില്ലാത്തതിനെ തുടർന്നാണ് ദേശീയ ബാലാവകാശ കമീഷനെ സമീപിച്ചത്.

Tags:    
News Summary - ragging-national child rights commission directed to take action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.