കൊല്ലം: ഒരു മാസത്തെ വിശുദ്ധവ്രതാനുഷ്ഠാനത്തിന് പരിസമാപ്തികുറിച്ച് ശനിയാഴ്ച ചെറിയ പെരുന്നാൾ എത്തുന്നതിന് മുന്നോടിയായി നാടെങ്ങും പെരുന്നാൾ തിരക്ക്. പെരുന്നാളിനെ വരവേൽക്കാനുള്ള ഒരുക്കത്തിന്റെ ഭാഗമായി നിരത്തുകളും കടകളും അവസാനവട്ട ഷോപ്പിങ്ങിന്റെ തിരക്കിലമർന്ന കാഴ്ചയായിരുന്നു എങ്ങും.
പുത്തൻ കുപ്പായം വാങ്ങാനും മൈലാഞ്ചി വാങ്ങാനും ബിരിയാണിക്കൂട്ടിൽ എല്ലാം വാങ്ങിയെന്ന് ഉറപ്പിക്കാനുമുള്ള പാച്ചിൽ. ജങ്ഷനുകളിലെല്ലാം കടകൾ രാത്രി 11 കഴിഞ്ഞും നീളുന്ന കച്ചവടം. ചെറുകിട തുണിക്കടകൾ കടകൾക്ക് മുന്നിൽ പ്രത്യേക പന്തൽ വരെയിട്ട് പുത്തൻ സ്റ്റോക്ക് നിരത്തിയാണ് തിരക്ക് നേരിടുന്നത്. പാതയോരത്തെ ഇറച്ചിവ്യാപാരവും പലയിടങ്ങളിലും തുടങ്ങിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് ആകുമ്പോഴേക്കും കച്ചവടം സജീവമാകും.
ഈദ്ഗാഹുകൾക്കുള്ള ഒരുക്കവും പൂ ർത്തിയായി. കൊല്ലം നഗരത്തിൽ കർബല, ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയം, കൊല്ലം ബീച്ച് എന്നിവിടങ്ങളിൽ ഈദ്ഗാഹിന് വിപുലമായ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. പെരുന്നാൾ നമസ്കാരത്തിന് സൗകര്യമൊരുക്കൽ പള്ളികളിലും പൂർത്തിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.