കൊല്ലം: സിറ്റി പൊലീസ് പരിധിയിൽ സൈബർ തട്ടിപ്പ് വലയിൽ കുരുങ്ങി ഇക്കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ആളുകൾക്ക് നഷ്ടമായത് 15 കോടി രൂപ. 2023 ഏപ്രിൽ ഒന്ന് മുതൽ ഇന്നലെ വരെയുള്ള കണക്കിലാണ് ഞെട്ടിക്കുന്ന തരത്തിൽ കൊല്ലം നഗരത്തിലെ ആളുകൾ തട്ടിപ്പിനിരയാകുന്ന വിവരങ്ങളുള്ളത്.
ഈ കാലയളവിൽ പൊലീസിന് മുന്നിലെത്തിയ 44 കേസുകളിലായാണ് ഇത്രയും തുക നഷ്ടമായത്. കേസുകളുമായി പൊലീസിനെ സമീപിക്കാത്ത നിരവധി പേരുടെ നഷ്ടം കൂടി ചേരുമ്പോൾ തട്ടിപ്പുസംഘങ്ങൾ വെട്ടിച്ച തുക ഇനിയും കൂടും. 44 കേസുകളിൽ നഷ്ടമായ 15 കോടിയിൽ 2.57 കോടി പൊലീസ് ഇടപെടലിൽ അക്കൗണ്ടുകളിൽ മരവിപ്പിക്കാൻ കഴിഞ്ഞതായി സിറ്റി പൊലീസ് കമ്മീഷണർ വിവേക് കുമാർ പറഞ്ഞു. കോടതി ഇടപെടലിലൂടെ 9.10 ലക്ഷം രൂപ ഉടമകൾക്ക് തിരികെ ലഭിച്ചു. ബാക്കിയുള്ളത് ലഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഈ വർഷത്തെ കേസുകളിൽ ഇതുവരെ 37 പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. 23 പ്രതികൾ പിടിയിലായി.
ഇവരിൽ രണ്ട് ഒഡിഷ സ്വദേശികൾ ഒഴികെ ബാക്കിയെല്ലാവരും മലയാളികളാണ്. പിടിയിലാകാനുള്ള 14 പേർക്കായി അന്വേഷണം ഊർജിതമായി നടക്കുന്നതായും ഇവരെല്ലാം മലയാളികൾ ആണെന്നും കമ്മീഷണർ അറിയിച്ചു. ജില്ലയില്‍ വർധിച്ചുവരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് കമ്മീഷണർ വ്യക്തമാക്കി. ഇവ നേരിടുന്നതിനായി പൊലീസ് ജില്ലതലത്തില്‍ ജില്ല സൈബര്‍ ക്രൈം കോഡിനേഷന്‍ സെന്റര്‍ പ്രവര്‍ത്തിച്ചുവരുന്നു. ട്രോള്‍ ഫ്രീ നമ്പരായ 1930. https://www.cybercrime.gov.in മുഖേന സൈബര്‍ ക്രൈം റിപ്പോര്‍ട്ട് ചെയ്യാം.
ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത് സൈബര്‍ തട്ടിപ്പുകള്‍:
ജാഗ്രത പാലിക്കാം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.