കൊല്ലം: ജില്ലയിലെ കൊട്ടാരക്കര, കുന്നത്തൂർ, കരുനാഗപ്പള്ളി താലൂക്കുകളിലെ റേഷൻ വ്യാപാരികൾക്ക് ഫെബ്രുവരി മുതൽ വേതനം ലഭിക്കാത്തതിൽ പ്രതിഷേധവുമായി കേരള റേഷൻ എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) ജില്ല കമ്മിറ്റി.
കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും ജില്ലയിലെ തന്നെ മറ്റു താലൂക്കുകളിലും ഫെബ്രുവരി മാസത്തെ വേതനം വിതരണം നടന്നപ്പോൾ ഇവിടെ മാത്രം മുടങ്ങാൻ കാരണം എന്തെന്ന് പോലും വ്യക്തമല്ലാത്ത സ്ഥിതിയാണെന്ന് ജില്ല കമ്മിറ്റി കുറ്റപ്പെടുത്തുന്നു. കിറ്റുകളുടെ കമീഷൻ വ്യാപാരികൾക്ക് നൽകാനുള്ള നിർദേശവും പാലിക്കപ്പെട്ടിട്ടില്ല.
ഇ-പോസ് മെഷീൻ വീണ്ടും പണിമുടക്കിയതോടെ ഏപ്രിൽ അവസാന ആഴ്ചയിൽ റേഷൻ വിതരണം മുടങ്ങുമെന്ന സ്ഥിതിയിലാണ്. ജില്ലയിൽ വിതരണം ചെയ്യുന്ന കുത്തരി, മഞ്ഞ, പിങ്ക് കാർഡ് ഉടമകൾക്ക് വിതരണം ചെയ്യുന്ന ആട്ട എന്നിവ ഗുണനിലവാരം കുറഞ്ഞതാണെന്ന പരാതിക്കും പരിഹാരമില്ല. പോരായ്മകൾ പരിഹരിച്ച് മെച്ചപ്പെട്ട പ്രവർത്തനം ഉറപ്പാക്കണമെന്ന് ജില്ലകമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
കെ. ബാബു പണിക്കർ അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി ലാലു കെ. ഉമ്മൻ, ബി. രഞ്ജിത്ത്, ഇസഡ്. ആന്റണി, ബിജു കരുനാഗപ്പള്ളി, ഷൗബീല ഷാജഹാൻ, നദീർ അഹമ്മദ്, റാഷീദ്, ഒ.എ. സലാം, അനീഷ് ഉമ്മൻ, എസ്. രാജീവ്, എം.ജി. ബിജു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.