ഇരവിപുരം: റോഡിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ ഇഴയുന്നതിനാൽ ജനം ദുരിതത്തിൽ. ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്നതിനായി രണ്ടുമാസത്തോളം അടച്ചിട്ട അയത്തിൽ മുതൽ ചെമ്മാംമുക്ക് വരെയുള്ള നാലുകിലോമീറ്റർ ദൂരത്തിലാണ് വീണ്ടും അടച്ചത്. പൈപ്പിട്ട ഭാഗത്ത് മെറ്റലിങ് നടത്തി ബലപ്പെടുത്തുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്.
നാല് കിലോമീറ്ററോളം റോഡിന്റെ വശങ്ങളിലുള്ള കച്ചവടക്കാരും പ്രതിസന്ധിയിലാണ്. പലയിടത്തും അടച്ചുെവച്ചിരിക്കുന്നതിനാൽ റോഡരികിൽ താമസിക്കുന്നവർക്ക് നഗരത്തിലേക്ക് പോകാൻ കഴിയാത്ത സ്ഥിതിയുമുണ്ട്. റോഡരികിലെ ആയുർവേദ ആശുപത്രിയുൾപ്പടെ പല സ്ഥാപനങ്ങളിലേക്കും കയറുന്ന വഴികൾ കുഴിച്ചിട്ടിരിക്കുകയാണ്.
റോഡ് അടച്ചിട്ടിരിക്കുന്നതിനാൽ സ്വകാര്യ ബസുകൾക്ക് സമയക്രമം അനുസരിച്ച് സർവിസ് നടത്താൻ പറ്റാത്ത സ്ഥിതിയുണ്ടെന്ന് ജീവനക്കാരും ഉടമകളും പറയുന്നു.
അടുത്ത മഴക്കാലത്തിന് മുമ്പ് റോഡിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.