അഞ്ചാലുംമൂട്: സാമ്പ്രാണിക്കോടി തുരുത്ത് തുറക്കുന്നത് വൈകും. തുരുത്തിലെത്തുന്നവരുടെ സുരക്ഷ ഉള്‍പ്പെടെ പരിഗണിച്ച ടെക്‌നിക്കല്‍ കമ്മിറ്റിയുടെ നിര്‍ദേശത്തിനനുസരിച്ച് തുരുത്തിലെ ടൂറിസം പുനരാരംഭിച്ചാല്‍ മതിയെന്ന് ചൊവ്വാഴ്ച രാവിലെ കലക്ടറുടെ ചേംബറില്‍ സാമ്പ്രാണിക്കോടിയുമായി ബന്ധപ്പെട്ടുചേര്‍ന്ന അടിയന്തര യോഗത്തില്‍ തീരുമാനമായി.
സ്വാഭാവികമായി ഉണ്ടായ തുരുത്ത് അല്ലാത്തതിനാലും മണ്ണടിഞ്ഞ് രൂപപ്പെട്ട് ഉണ്ടായ തുരുത്തായതിനാലും അപകടസാധ്യത ഉണ്ടാകാന്‍ ഇടയുണ്ടെന്ന നിയമസമിതിയുടെ നിര്‍ദേശത്തിന്‍റെ പശ്ചാത്തലത്തില്‍കൂടിയാണ് പുതിയ തീരുമാനം.
സാമ്പ്രാണിക്കോടി തുരുത്ത് എത്രത്തോളം സുരക്ഷിതമാണെന്ന കാര്യത്തില്‍ പഠനം നടത്താനും തീരുമാനമായി.
തുരുത്തിലേക്ക് എത്രപേര്‍ക്ക് നില്‍ക്കാന്‍സാധിക്കുമെന്നും എത്രബോട്ടുകള്‍ വരെയാകാമെന്നകാര്യവും ഇവിടെയെത്തുന്ന ബോട്ടുകള്‍ലൈഫ് ജാക്കറ്റുകള്‍ നല്‍കുന്നില്ലെന്നും പലതിനും രജിസ്‌ട്രേഷന്‍ ഇല്ലെന്നും പരിധിയില്‍കൂടുതല്‍ ആളുകളെയാണ് ബോട്ടില്‍കയറ്റുന്നതെന്ന വിഷയവും യോഗത്തില്‍ ചര്‍ച്ചയായി.
തുടര്‍ന്ന് കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ ഡി.ടി.പി.സി സെക്രട്ടറി ഡോ. രമ്യ ആര്‍. കുമാര്‍ കണ്‍വീനറായും ടെക്‌നിക്കല്‍കമ്മിറ്റിക്ക് രൂപം നല്‍കുകയും ചെയ്തു. ഇവര്‍ക്ക് പുറമേ, പോര്‍ട്ട് അധികൃതര്‍, തൃക്കരുവപഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പെട്ടതാണ് ടെക്‌നിക്കല്‍ ടീം. ഇവരുടെ ആദ്യയോഗവും കലക്ടറുടെ ചേംബറില്‍ ചേര്‍ന്നു.
സാമ്പ്രാണിക്കോടി തുരുത്ത് തുറക്കുന്ന സമയത്ത് ഒരുതരത്തിലുള്ള കച്ചവടവും അനുവദിക്കില്ലെന്നും രജിസ്‌ട്രേഷനുള്ള ബോട്ടുകള്‍ക്ക് നിശ്ചിത തുക രജിസ്‌ട്രേഷന്‍ ഫീസ് നല്‍കി സര്‍വിസ് നടത്താനുള്ള അനുമതിയും നല്‍കും.
ബോട്ടുകള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കാനും ടെക്‌നിക്കല്‍കമ്മിറ്റിയോഗത്തില്‍ തീരുമാനമായി.
തുരുത്തില്‍ ഒരുസമയം എത്രപേര്‍ക്ക് നില്‍ക്കാനാകുമെന്നുള്ള കാര്യത്തിലും ഉടന്‍ തീരുമാനമെടുക്കുമെന്നും തുരുത്തിലെ അടിസ്ഥാനസൗകര്യങ്ങളെക്കുറിച്ച് അടുത്ത യോഗത്തില്‍ തീരുമാനമെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.