സ്കൂൾ തുറക്കൽ; റോഡ് സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നിര്‍ദേശം

കൊ​ല്ലം: റോ​ഡ് സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ല ക​ല​ക്ട​ര്‍ അ​ഫ്സാ​ന പ​ര്‍വീ​ണ്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് നി​ര്‍ദ്ദേ​ശം ന​ല്‍കി. ജി​ല്ല റോ​ഡ് സു​ര​ക്ഷാ സ​മി​തി അ​വ​ലോ​ക​ന​യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍.

സ്‌​കൂ​ള്‍ തു​റ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് മ​തി​യാ​യ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം. പ്ര​ധാ​ന ജ​ങ്​​ഷ​നു​ക​ളി​ലും സ്‌​കൂ​ളു​ക​ള്‍ക്ക് സ​മീ​പ​വും അ​വ്യ​ക്ത​മാ​യി​കി​ട​ക്കു​ന്ന സീ​ബ്രാ​ലൈ​നു​ക​ള്‍ പു​നഃ​സ്ഥാ​പി​ക്ക​ണം. റോ​ഡ് നി​ര്‍മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ടി​ക്കാ​ട് അ​ഞ്ച​ല്‍ ബൈ​പ്പാ​സ് റോ​ഡി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.

കു​ന്നി​ക്കോ​ട്- കു​ര റെ​യി​ല്‍വേ​സ്റ്റേ​ഷ​ന്‍- മൈ​ലം റോ​ഡി​ന്റെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​ന്‍ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് നി​ര്‍ദേ​ശം ന​ല്‍കി.

ക​ല്ലു​വാ​തു​ക്ക​ല്‍ ജ​ങ്​​ഷ​നി​ല്‍ പെ​ര്‍മി​റ്റി​ല്ലാ​തെ ഓ​ട്ടോ​റി​ക്ഷ സ്റ്റാ​ന്‍ഡു​ക​ള്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്​ ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്താ​നും നി​ർ​ദേ​ശി​ച്ചു. കൊ​റ്റ​ങ്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ റോ​ഡി​ന് ഇ​രു​വ​ശ​വും പ​ര​സ്യ​ബോ​ര്‍ഡു​ക​ള്‍, ടൈ​ലു​ക​ള്‍ തു​ട​ങ്ങി​യ​വ അ​ല​ക്ഷ്യ​മാ​യി നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന​ത് അ​ടി​യ​ന്ത​ര​മാ​യി നീ​ക്കം ചെ​യ്യ​ണം.

കൊ​ട്ടാ​ര​ക്ക​ര-​ആ​യൂ​ര്‍ റോ​ഡി​ല്‍ ക​മ്പ​ങ്കോ​ട് പാ​ല​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള മീ​ഡി​യ​നി​ല്‍ സൂ​ച​ന ബോ​ര്‍ഡു​ക​ളും റി​ഫ്ല​ക്‌​സീ​വ് മാ​ര്‍ക്കി​ങ്ങും സ്ഥാ​പി​ക്കാ​ന്‍ കൊ​ട്ടാ​ര​ക്ക​ര കെ.​എ​സ്. ടി.​പി​ക്ക് നി​ര്‍ദേ​ശം ന​ല്‍കി.

ക​രു​നാ​ഗ​പ്പ​ള്ളി ഇ​ട​മു​ള​ക്ക​ല്‍ റെ​യി​ല്‍വേ ഗേ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട റോ​ഡു​ക​ളി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കും. പു​ത്തൂ​ര്‍ പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ കു​ള​ക്ക​ട സ്‌​കൂ​ള്‍ ജ​ങ്​​ഷ​നി​ല്‍ ശ​ക്ത​മാ​യ പൊ​ലീ​സ് നി​രീ​ക്ഷ​ണം ഏ​ര്‍പ്പെ​ടു​ത്തും. സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ര്‍ , ഉ​ദ്യോ​ഗ​സ്ഥ​ര്‍, ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ക്ക് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ക്കും.

തെ​ക്കും​ഭാ​ഗം- പാ​വു​മ്പ ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ലെ അ​പ​ക​ട​ക​ര​മാ​യ ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ള്‍ നീ​ക്കം ചെ​യ്തു. ചാ​ത്ത​ന്നൂ​ര്‍ ശീ​മാ​ട്ടി ജ​ങ്​​ഷ​നി​ലെ മ​ത്സ്യ​ബ​ന്ധ​ന മാ​ര്‍ക്ക​റ്റ് പ​രി​ശോ​ധി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി.

ക​ട​മ്പാ​ട്ടു​കോ​ണം മു​ത​ല്‍ മേ​വ​റം വ​രെ പ്ര​ദേ​ശ​ത്ത് ദേ​ശീ​യ​പാ​ത നി​ര്‍മാ​ണം ന​ട​ക്കു​ന്ന​തി​നാ​ല്‍ രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ വ​ഴി​വി​ള​ക്കു​ക​ള്‍ പ്ര​വ​ര്‍ത്ത​ന​സ​ജ്ജ​മാ​ണെ​ന്ന് അ​താ​ത് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ ഉ​റ​പ്പു​വ​രു​ത്ത​ണം.

ദേ​ശീ​യ​പാ​ത നി​ര്‍മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ത​ക​ളു​ടെ ഇ​രു​വ​ശ​വും കു​ഴി​ക​ള്‍, ഓ​ട​ക​ള്‍ തു​ട​ങ്ങി​യ​വ നി​ര്‍മി​ക്കു​മ്പോ​ള്‍ കൃ​ത്യ​മാ​യ അ​പ​ക​ട​സൂ​ച​നാ ബോ​ര്‍ഡു​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്നും യോ​ഗം നി​ര്‍ദേ​ശി​ച്ചു. എ.​ഡി.​എം.​ആ​ര്‍ ബീ​ന​റാ​ണി, റീ​ജ​ന​ല്‍ ട്രാ​ന്‍സ്‌​പോ​ര്‍ട്ട് ഓ​ഫി​സ​ര്‍ എ​ച്ച്. അ​ന്‍സാ​രി, വ​കു​പ്പ്ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - School opening-Strict instructions to ensure road safety

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.