പ​തി​മൂ​ന്നു​കാ​ര​നോ​ട് ലൈം​ഗി​കാ​തി​ക്ര​മം; വ​യോ​ധി​ക​ൻ അ​റ​സ്റ്റി​ൽ

കൊ​ല്ലം: 13കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്ന കേ​സി​ൽ വ​യോ​ധി​ക​ൻ പി​ടി​യി​ൽ. കു​രീ​പ്പു​ഴ സെ​മി​ന മ​ൻ​സി​ലി​ൽ അ​ബൂ​ബ​ക്ക​റാ​ണ് (72) കൊ​ല്ലം വെ​സ്റ്റ് പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ പ്ര​തി​യു​ടെ വീ​ട്ടി​ൽ എ​ത്തി​യ കു​ട്ടി​യെ പ​രി​ച​യം മു​ത​ലെ​ടു​ത്ത്, ഇ​യാ​ൾ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യും വി​വ​രം പു​റ​ത്ത് പ​റ​യ​രു​തെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു.

പി​ന്നീ​ടും ഇ​യാ​ൾ സ​മാ​ന​മാ​യ രീ​തി​യി​ൽ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ച​തോ​ടെ​യാ​ണ്​ കു​ട്ടി വി​വ​രം വീ​ട്ടി​ൽ അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ളു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം കു​ട്ടി വെ​സ്റ്റ് പൊ​ലീ​സി​ൽ മൊ​ഴി ന​ൽ​കു​ക​യാ​യി​രു​ന്നു. മൊ​ഴി​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ വെ​സ്റ്റ് പൊ​ലീ​സ്​ ഇ​യാ​ൾ​ക്കെ​തി​രെ പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ​ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

വെ​സ്റ്റ് പൊ​ലീ​സ്​ ഇ​ൻ​സ്​​പെ​ക്ട​ർ ഷ​ഫീ​ക്കി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം എ​സ്.​ഐ അ​നീ​ഷ്, എ​സ്.​സി.​പി.​ഒ സി​ജു, സി.​പി.​ഒ ഷ​മീ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags:    
News Summary - Sexual assault against 13 year old boy-The elderly man is under arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.