ജി​ല്ല സ്‌​കൂ​ൾ ക​ലോ​ത്സ​വ സു​വ​നീ​ർ എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം.​പി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

സം​സ്ഥാ​ന സ്‌കൂള്‍ കലോത്സവം; കുറ്റമറ്റ സംഘാടനം ഉറപ്പാക്കണം -കൊ​ല്ലം ജില്ല വികസന സമിതി

കൊ​ല്ലം: ജ​നു​വ​രി​യി​ല്‍ കൊ​ല്ല​ത്ത് ന​ട​ത്തു​ന്ന സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വം മി​ക​ച്ച രീ​തി​യി​ല്‍ ന​ട​ത്താ​നാ​യി സം​ഘാ​ട​ന​ത്തി​ല്‍ എ​ല്ലാ വ​കു​പ്പു​ക​ളും ഏ​കോ​പ​ന​ത്തോ​ടെ പ്ര​വ​ര്‍ത്തി​ക്ക​ണ​മെ​ന്ന് ജി​ല്ല വി​ക​സ​ന സ​മി​തി​യി​ല്‍ നി​ർ​ദേ​ശം. വേ​ദി ഒ​രു​ക്കു​ന്ന​ത് മു​ത​ല്‍ എ​ല്ലാ മേ​ഖ​ല​ക​ളി​ലും കു​റ്റ​മ​റ്റ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഉ​ണ്ടാ​കേ​ണ്ട​​തെ​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ക​ല​ക്ട​ര്‍ എ​ന്‍.​ദേ​വി​ദാ​സ് പ​റ​ഞ്ഞു.

സ്‌​കൂ​ള്‍-​ഓ​ഫി​സ് സ​മ​യ​ങ്ങ​ളി​ല്‍ ച​ര​ക്ക് വാ​ഹ​ന ഗ​താ​ഗ​തം നി​യ​ന്ത്രി​ക്ക​ണം. പ​ത്ത​നാ​പു​ര​ത്തെ വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യ മേ​ഖ​ല​യി​ല്‍ സൗ​ര വേ​ലി​ക്കു​ള്ള ടെ​ന്‍ഡ​ര്‍ ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്ക​ണം. പൊ​ക്ക​വി​ള​ക്കു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി തീ​ര്‍പ്പാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യം ഉ​യ​ര്‍ന്നു.

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​വേ​ള​യി​ൽ പു​ന​ലൂ​രി​ല്‍ പൊ​ലീ​സ് എ​യ്ഡ്‌​പോ​സ്റ്റ് സ്ഥാ​പി​ക്ക​ണം. അ​ധി​ക പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മു​ണ്ടാ​ക​ണം. പു​ന​ലൂ​ര്‍-​ചെ​ങ്കോ​ട്ട പാ​ത​യി​ലെ അ​പ​ക​ട​മേ​ഖ​ല​യി​ല്‍ വാ​ഹ​ന പ​രി​ശോ​ധ​ന ക​ര്‍ശ​ന​മാ​ക്ക​ണം. ഭൂ​ര​ഹി​ത​രി​ല്ലാ​ത്ത പു​ന​ലൂ​ര്‍ പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​നാ​യി അ​ധി​ക സ​ര്‍വേ​യ​ര്‍മാ​രെ വേ​ണ​മെ​ന്നും നി​ര്‍ദേ​ശ​മു​യ​ര്‍ന്നു.

ജി​ല്ല​യി​ലെ സ​ര്‍ക്കാ​ര്‍ ആം​ബു​ല​ന്‍സു​ക​ളു​ടെ പ്ര​വ​ര്‍ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്ക​ണം. ചെ​ങ്ങ​ന്നൂ​ര്‍-​കൊ​ല്ലം കെ.​എ​സ്.​ആ​ർ.​ടി.​സി സ​ര്‍വി​സ്​ സ​മ​യം പു​നഃ​ക്ര​മീ​ക​രി​ക്ക​ണം. മ​ണ്‍ട്രോ തു​രു​ത്തി​ല്‍ പൊ​ലീ​സ് ബോ​ട്ട് ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ർ​ന്നു.

ത​ഴ​വ സ​ര്‍ക്കാ​ര്‍ ഐ.​എ​ച്ച്.​ആ​ര്‍.​ഡി കോ​ള​ജ്​ കെ​ട്ടി​ട നി​ര്‍മാ​ണ ന​ട​പ​ടി​ക​ള്‍ ഊ​ര്‍ജി​ത​മാ​ക്ക​ണം. മാ​ളി​യേ​ക്ക​ല്‍ മേ​ല്‍പ്പാ​ല​വും അ​പ്പ്രോ​ച്ച്‌ റോ​ഡ് നി​ർ​മാ​ണ​വും സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​ത്ത​ണം. ജ​ല്‍ജീ​വ​ന്‍ പ​ദ്ധ​തി​യു​ടെ പൈ​പ്പി​ട​ല്‍ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​യി പൊ​ളി​ച്ച റോ​ഡു​ക​ള്‍ പു​ന​ര്‍നി​ര്‍മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ർ​ന്നു.

പ​ദ്ധ​തി പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി അ​വ​ലോ​ക​ന​വും ന​വ​കേ​ര​ള സ​ദ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ര്‍ത്ത​ന​പു​രോ​ഗ​തി​യും വി​ല​യി​രു​ത്തി. സി​റ്റി പൊ​ലി​സ് ക​മീ​ഷ​ണ​ര്‍ വി​വേ​ക് കു​മാ​ര്‍, റൂ​റ​ല്‍ എ​സ്.​പി സാ​ബു മാ​ത്യു, സ​ബ് ക​ല​ക്ട​ര്‍ മു​കു​ന്ദ് ഠാ​ക്കൂ​ര്‍, ജി​ല്ല പ്ലാ​നി​ങ് ഓ​ഫി​സ​ര്‍ പി.​ജെ. ആ​മി​ന, ജി​ല്ല​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രും എം.​എ​ല്‍.​എ​മാ​രു​ടെ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.

ജി​ല്ല സ്കൂ​ള്‍ ക​ലോ​ത്സ​വ​ം: ജോൺ എഫ്​. കെന്നഡി മികച്ച സ്കൂൾ; വെ​ണ്ടാ​ര്‍ എ​സ്.​വി.​എം എ​ച്ച്.​എ​സ്.​എ​സ് 243 പോ​യി​ന്റു​മാ​യി ര​ണ്ടാമത്​

കൊ​ല്ലം: ജി​ല്ല സ്കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ ക​രു​നാ​ഗ​പ്പ​ള്ളി ജോ​ൺ എ​ഫ്. കെ​ന്ന​ഡി ​മെ​മ്മോ​റി​യ​ൽ വി.​എ​ച്ച്.​എ​ച്ച്.​എ​സ്​ ഇ​ത്ത​വ​ണ​യും മി​ക​ച്ച സ്കൂ​ൾ. അ​വ​സാ​ന നി​മി​ഷം വ​രെ നീ​ണ്ട പോ​രാ​ട്ട​ത്തി​ൽ 245 പോ​യി​ന്റു​മാ​യാ​ണ്​ സ്കൂ​ൾ ഒ​ന്നാ​മ​​ത്തെി​യ​ത്.

മി​ക​ച്ച പോ​രാ​ട്ടം കാ​ഴ്ച​വ​ച്ച കു​ള​ക്ക​ട വെ​ണ്ടാ​ര്‍ എ​സ്.​വി.​എം എ​ച്ച്.​എ​സ്.​എ​സ് ര​ണ്ട്​ പോ​യ​ന്‍റി​ന്‍റെ വ്യ​ത്യാ​സ​ത്തി​ൽ 243 പോ​യി​ന്റു​മാ​യി ര​ണ്ടാം​സ്ഥാ​ന​ത്താ​യി. ആ​തി​ഥേ​യ​രാ​യ കു​ണ്ട​റ ഇ​ള​മ്പ​ള്ളൂ​ര്‍ എ​സ്.​എ​ൻ.​എ​സ്.​എം എ​ച്ച്.​എ​സ് 234 പോ​യി​ന്‍റ്​ നേ​ടി മൂ​ന്നാം സ്ഥാ​നം നേ​ടി. ക​ട​യ്ക്ക​ല്‍ ഗ​വ എ​ച്ച്.​എ​സ്.​എ​സ് (225), അ​ഞ്ച​ൽ വെ​സ്റ്റ് ഗ​വ എ​ച്ച്.​എ​സ്.​എ​സ് ( 219 ) നാ​ലും അ​ഞ്ചും സ്ഥാ​ന​ങ്ങ​ളി​ലാ​യി.

875 പോ​യ​ന്‍റു​മാ​യാ​ണ്​ ക​രു​നാ​ഗ​പ്പ​ള്ളി ഉ​പ​ജി​ല്ല ഓ​വ​റോ​ള്‍ കീ​രീ​ടം നേ​ടി​യ​ത്. ചാ​ത്ത​ന്നൂ​ര്‍ 798 പോ​യി​ന്റു​മാ​യി ര​ണ്ടാ​മ​തും പു​ന​ലൂ​ര്‍ ഉ​പ​ജി​ല്ല 795 പോ​യി​ന്റു​മാ​യി മൂ​ന്നാ​മ​തു​മാ​യി. കൊ​ല്ലം (767), കു​ണ്ട​റ (718) എ​ന്നി​വ​രാ​ണ് നാ​ലും അ​ഞ്ചും സ്ഥാ​ന​ങ്ങ​ളി​ൽ.

യു.​പി വി​ഭാ​ഗ​ത്തി​ല്‍ വെ​ളി​യം ഉ​പ​ജി​ല്ല 162 പോ​യ​ന്റു​മാ​യി ഒ​ന്നാ​മ​താ​യി. 158 പോ​യ​ന്റു​മാ​യി ച​ട​യ​മം​ഗ​ലം ഉ​പ​ജി​ല്ല​യാ​ണ് ര​ണ്ടാ​മ​ത്. സ്കൂ​ളു​ക​ളി​ൽ 41 പോ​യ​ന്റു​മാ​യി ഗ​വ എ​ച്ച്.​എ​സ്.​എ​സ് അ​ഞ്ച​ൽ വെ​സ്റ്റ് ഒ​ന്നാ​മ​തും 36 പോ​യി​ന്റു​മാ​യി ജി.​എ​ച്ച്.​എ​സ് പൂ​യ​പ്പ​ള്ളി ര​ണ്ടാ​മ​തു​മാ​യി. ഹൈ​സ്കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ 357 പോ​യി​ന്റു​മാ​യി ക​രു​നാ​ഗ​പ്പ​ള്ളി ഉ​പ​ജി​ല്ല ചാ​മ്പ്യ​ൻ​മാ​രാ​യി. ചാ​ത്ത​ന്നൂ​ര്‍ 341 പോ​യ​ന്റു​മാ​യി ര​ണ്ടാ​മ​താ​യി.

ജി.​എ​ച്ച്.​എ​സ്.​എ​സ് ക​ട​യ്ക്ക​ൽ മി​ക​ച്ച സ്കൂ​ളാ​യി; 113 പോ​യി​ന്റ്. ഗ​വ എ​ച്ച്.​എ​സ്.​എ​സ് അ​ഞ്ച​ൽ വെ​സ്റ്റ്, വി​മ​ല​ഹൃ​ദ​യ ജി.​എ​ച്ച്.​എ​സ്.​എ​സ് എ​ന്നി​വ 100 പോ​യി​ന്റ് വീ​തം നേ​ടി ര​ണ്ടാ​മ​താ​യി. ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി​യി​ലും ക​രു​നാ​ഗ​പ്പ​ള്ളി​ക്കാ​ണ് ഒ​ന്നാം​സ്ഥാ​നം. 367 പോ​യി​ന്റ്. 327 പോ​യി​ന്റു​മാ​യി പു​ന​ലൂ​ര്‍ ര​ണ്ടാ​മ​താ​യി. ഇ​ള​മ്പ​ള്ളൂ​ര്‍ എ​സ്.​എ​ൻ.​എ​സ്.​എം എ​ച്ച്.​എ​സ് 143 പോ​യി​ന്റു​മാ​യി ഒ​ന്നാ​മ​തും ജി.​വി.​എ​ച്ച്.​എ​സ്.​എ​സ് പു​ന​ലൂ​ര്‍ (130) ര​ണ്ടാ​മ​തു​മെ​ത്തി.

Tags:    
News Summary - State School Art Festival-Flawless organization should be ensured - Kollam District Development Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.