പുതുവത്സരാഘോഷം നിയന്ത്രിക്കാനെത്തിയ പൊലീസിനുനേരെ കല്ലേറ്; ആറുപേര്‍ അറസ്​റ്റിൽ

കുന്നിക്കോട്: പുതുവത്സരാഘോഷം നിയന്ത്രിക്കാനെത്തിയ പൊലീസ് സംഘത്തിനുനേരെ ആക്രമണം. രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ആറ് പേര്‍ അറസ്​റ്റില്‍. മേലില മൂലവട്ടം കോളനിയില്‍ കഴിഞ്ഞ രാത്രി പതിനൊന്നോ​െടയായിരുന്നു സംഭവം. മദ്യപസംഘം റോഡില്‍ ബഹളമുണ്ടാക്കു​െന്നന്ന വിവരത്തെ തുടര്‍ന്ന് എത്തിയതായിരുന്നു കുന്നിക്കോട് പൊലീസ്.

സംഘത്തെ മാറ്റാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരെ അക്രമിക്കുകയായിരുന്നു. കല്ലേറില്‍ കുന്നിക്കോട് പൊലീസ് സ്​റ്റേഷനിലെ എസ്.ഐ. ജിനു, ഡ്രൈവറായ രതീഷ് എന്നിവര്‍ക്ക് പരിക്കേറ്റു. ഇവ​െ​ര പുനലൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് വാഹനത്തിെൻറ മുന്‍വശത്തെ ചില്ലും ഹെഡ് ലൈറ്റും കല്ലേറില്‍ തകര്‍ന്നു.

മൂലവട്ടം കളിയിക്കാവിളവീട്ടില്‍ ഉണ്ണികൃഷ്ണന്‍ (52), അജിനാള്‍ മന്‍സിലില്‍ അല്‍ത്താഫ് (20), സീമ മന്‍സിലില്‍ അനസ് (23), ഇടമുളയ്ക്കല്‍ സ്വദേശി അക്ഷയ്( 23), മേലില കല്‍പകശ്ശേരില്‍ സുരേഷ് (42), സുഭാഷ് (42) എന്നിവരെയാണ് അറസ്​റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - stone pelting against police who reached to control new year celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.