അഞ്ചൽ: എം.സി റോഡിൽ വയയ്ക്കൽ വഞ്ചിപ്പെട്ടി ജങ്ഷനിൽ ഡീസൽ കയറ്റിവന്ന ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് ടാങ്കർ മറിഞ്ഞു. കാർ യാത്രികനായ വയയ്ക്കൽ വഞ്ചിപ്പെട്ടി ചന്ദ്രികയിൽ ആദം അയൂബിനെ (28)സാരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റ ടാങ്കർ ഡ്രൈവറെയും ക്ലീനറെയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. കൊട്ടാരക്കരയിൽനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോയ ടാങ്കർ ലോറിയും എതിർദിശയിൽവന്ന കാറുമാണ് വഞ്ചിപ്പെട്ടി ജങ്ഷനിലെ കൊടുംവളവിൽ കൂട്ടിയിടിച്ചത്. ടാങ്കർ ലോറി മറിഞ്ഞ് ഡീസൽ റോഡിൽ ഒഴുകി. കടയ്ക്കൽ, കൊട്ടാരക്കര, പുനലൂർ എന്നിവിടങ്ങളിൽ നിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. വെള്ളം ചീറ്റിച്ച് റോഡിൽ പടർന്ന ഡീസൽ കഴുകികളഞ്ഞു.
കൊട്ടാരക്കര പൊലീസ് സ്ഥിതിഗതികൾ നിയന്ത്രിച്ചു. പാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. രാത്രി വൈകിയും ടാങ്കർ ഉയർത്താനുള്ള ശ്രമങ്ങൾ തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.