കൊല്ലം: പൂജ വിധികൾ പഠിപ്പിക്കാമെന്ന് പറഞ്ഞ് പതിമൂന്ന് വയസ്സുള്ള ആൺകുട്ടിയെ വീട്ടിൽ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പൂജാരിമാർക്ക് അഞ്ചുവർഷം തടവും പതിനായിരം രൂപ പിഴയും.
പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം തടവും അനുഭവിക്കണം. പരവൂർ കോട്ടപ്പുറം പൊഴിക്കര പനമൂട് വീട്ടിൽ ബിനു, ഇരവിപുരം വടക്കുംഭാഗം പവിത്ര നഗറിൽ വിവേക് എന്നിവരെയാണ് കൊല്ലം ഒന്നാം അഡീഷനൽ സെഷൻസ് കോടതി (പോക്സോ സ്പെഷൽ കോടതി) ജഡ്ജ് എൻ. ഹരികുമാർ ശിക്ഷിച്ചത്.
2017 ജൂൺ 10ന് പെരിങ്ങാലം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പൂജാരിമാരായ ഇരുവരുംകൂടി പൂജാവിധികൾ പഠിപ്പിച്ചുകൊടുക്കാമെന്ന് പറഞ്ഞ് കൗമാരക്കാരനെ വീട്ടിലേക്ക് വിളിക്കുകയും തുടർന്ന് പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമത്തിന് വിധേയമാക്കുകയായിരുന്നു. കിഴക്കേകല്ലട പൊലീസ് അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കി. േപ്രാസിക്യൂഷനുവേണ്ടി പബ്ലിക് േപ്രാസിക്യൂട്ടർ സിസിൻ ജി. മുണ്ടയ്ക്കൽ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.