കൊല്ലം: രാമന്കുളങ്ങരക്ക് സമീപം വീട് കത്തിനശിച്ചു. മനയില്‍ കുളങ്ങര പോളയില്‍ തെക്കതില്‍ നിസാറിെൻറ വീടിനാണ് തീപിടിച്ചത്. ചൊവാഴ്ച വൈകീട്ട് അഞ്ചിന് സമീപവാസികളാണ് തീ പടരുന്നത് കണ്ടത്. ഈ സമയം വീട്ടില്‍ ആരും ഇല്ലാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി.
ഷീറ്റും തടിയുമുപേയാഗിച്ച് നിർമിച്ച വീട് പൂര്‍ണമായും കത്തിനശിച്ചു. മുളങ്കാടകം വനിത ഐ.ടി.ഐക്ക് പിന്നിലുള്ള വഴിയിലേക്ക് അഗ്നിശമനസേനയുടെ വാഹനം എത്തിയെങ്കിലും വീട് നില്ക്കുന്ന ഭാഗത്തെ വഴിക്ക് വീതി കുറവായതിനാല്‍ വാഹനം വഴിയില്‍ നിര്‍ത്തി അഗ്നിശമനസേന ജീവനക്കാര്‍ പണിപ്പെട്ടാണ് തീ അണച്ചത്.
ഇതേസമയം വീടിനുള്ളിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത് തീകൂടുതല്‍ പടരാന്‍ ഇടയാക്കി. ടി.വി, ഫ്രിഡ്ജ്, ഗൃഹോപകരണങ്ങളും വസ്ത്രങ്ങള്‍ അടക്കമുള്ളവ പൂര്‍ണമായും കത്തിനശിച്ചു. ലോഡിങ് തൊഴിലാളിയായ നിസാര്‍ ഇവിടെ വാടകക്ക് താമസിച്ചുവരുകയായിരുന്നു. അമ്മയും സഹോദരിയും അടങ്ങുന്നതാണ് നിസാറിെൻറ കുടുംബം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്ന് സംശയിക്കുന്നു. കടപ്പാക്കട സ്റ്റേഷന് ഓഫിസര്‍ ബൈജുവിെൻറ നേതൃത്വത്തിലുള്ള സംഘമാണ് തീ അണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.