കൊല്ലം അഞ്ചാലുംമൂട് പെരുമൺ എൽ.പി.എസിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയായ നവമി, യുവനടൻ ആന്‍റണി വർഗീസിന് എഴുതിയ കത്ത്. നവമി

കൺമുന്നിലെത്തിയിട്ടും പെപ്പെയെ കാണാനായില്ല, സങ്കടത്തോടെ 'കുഞ്ഞു ഫാൻ' എഴുതിയ കത്ത് വൈറൽ

അഞ്ചാലുംമൂട് (കൊല്ലം): കൺമുന്നിലെത്തിയിട്ടും പ്രിയനടൻ പെപ്പെയെ കാണാനാകാത്ത സങ്കടത്തിൽ മൂന്നാം ക്ലാസുകാരിയായ ആരാധിക എഴുതിയ കത്ത് വൈറൽ. കത്ത് വായിച്ച നടൻ, ഇനി കൊല്ലത്ത് വരുമ്പോൾ കാണാൻവരുമെന്ന് ഉറപ്പ് നൽകി ആശ്വസിപ്പിച്ചു.

കൊല്ലം അഞ്ചാലുംമൂട് പെരുമൺ എൽ.പി.എസിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയായ നവമിയാണ്, പെപ്പെ എന്നറിയപ്പെടുന്ന യുവനടൻ ആന്‍റണി വർഗീസിന് കത്തെഴുതിയത്. ഇത് നടൻ തന്‍റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവച്ചതോടെയാണ് വൈറലായത്.

പെരുമൺ സ്വദേശി അനൂപിന്റെയും സ്വാതി എസ്. പിള്ളയുടെയും മകളാണ് നവമി. കഴിഞ്ഞ മാസമാണ് നടൻ പുതിയ സിനിമയുടെ പ്രെമോഷന് വേണ്ടി കൊല്ലം കല്ലുംതാഴത്തുള്ള തിയറ്ററിൽ എത്തിയത്. ഈ സമയം നവമിയും കുടുംബവും തിയറ്ററിൽ ഉണ്ടായിരുന്നു. എന്നാൽ തിരക്ക് മൂലം പെപ്പയെ കാണാൻ സാധിച്ചില്ല. പെപ്പെയുടെ കൂടെ ഒരു സെൽഫി എടുക്കണമെന്നും ഓട്ടോ ഗ്രാഫ് വാങ്ങണമെന്നുമാണ് നവമിയുടെ ആഗ്രഹം.




കൺമുന്നിലുണ്ടായിട്ടും അടുത്ത് കാണാൻ പറ്റാത്തതിലും ഫോട്ടോ എടുക്കാനാകാത്തതിലും നവമിക്ക് വിഷമമുണ്ടായെന്ന് മാതാവ് സ്വാതി പറഞ്ഞു. സ്കൂളിൽ വിശേഷ ദിവസങ്ങളിലും മറ്റും കൂട്ടുകാർക്ക് നവമി കത്തെഴുതുമായിരുന്നു. ഇതാണ് പെപ്പെക്ക് കത്തെഴുതുന്നതിലേക്ക് നയിച്ചത്. ഇന്‍റർനെറ്റിൽ പെപ്പെയുടെ വിലാസം നോക്കിയെങ്കിലും ലഭിച്ചില്ല.

മാതാവ് സ്വാതിയോടൊപ്പം ജോലി ചെയ്യുന്ന യുവതി പെപ്പയുടെ വാട്സാപ്പ് നമ്പർ സംഘടിപ്പിച്ച് നൽകി. തുടർന്ന് നവമി അമ്മയുടെ വാട്സാപ്പിൽ നിന്ന് കത്തിന്‍റെ ഫോട്ടോയെടുത്ത് നടന് അയക്കുകയായിരുന്നു. കത്ത് വാട്സാപ്പിൽ കണ്ട ഉടനെ, ഇനി കൊല്ലത്ത് വരുമ്പോൾ കാണാമെന്ന മറുപടിയും ലഭിച്ചു. തുടർന്ന് പെപ്പെ കത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.



Full View

Tags:    
News Summary - The letter from 'Baby Fan' to pepe sadly went viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.