കൊല്ലം: ക്ഷേത്രം കുത്തിത്തുറന്ന് മോഷണം നടത്തിയയാൾ പൊലീസ് പിടിയിലായി. ഇരവിപുരം ലക്ഷ്മി നഗർ 271, റീനാഹൗസിൽ സുജുവാണ് (27) കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ 10 ന് രാത്രി കൊല്ലം ബീച്ച് റോഡിലുള്ള ഹനുമാൻ ക്ഷേത്രത്തിൽ കയറി കണിക്കവഞ്ചി കുത്തിത്തുറന്നും ഓഫിസിൽ നിന്ന് പണം മോഷ്ടിക്കുകയായിരുന്നു.
സുജുവിന്റെ ബന്ധുക്കളെ കഴിഞ്ഞ ദിവസം മോഷണക്കേസിൽ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ സുജുവിനെ പിടികൂടുകയായിരുന്നു. കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ അരുണിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ രഞ്ജു, ജോസ്, ഷെഫീക്ക്, എ.എസ്.ഐ മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.