അഞ്ചാലുംമൂട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഒരാള്‍കൂടി പിടിയില്‍.പനയം ചോനംച്ചിറ ലതാലയത്തില്‍ ഹരിക്കുട്ടന് (27) ആണ് പിടിയിലായത്. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ നേരത്തെ അറസ്റ്റിലായ സുജിത്തിന്റെ സുഹൃത്താണ് ഇയാൾ.
പെണ്‍കുട്ടി പൊലീസിന് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇയാള്‍ക്കെതിരെ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അഞ്ചാലുംമൂട് ഇന്‍സ്പെക്ടര്‍ സി. ദേവരാജന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ശ്യാം, ബി. ഷബ്ന, ലഗേഷ്കുമാര്‍, എ.എസ്.ഐമാരായ രാജേഷ്, ഓമനക്കുട്ടന്, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.