ശ്രീ​രാ​ഗ്

ഓട്ടോയിൽ സൂക്ഷിച്ച പണം മോഷ്ടിച്ചയാൾ പിടിയിൽ

കിളികൊല്ലൂർ: ഓട്ടോക്കുള്ളിൽ പൂട്ടി സൂക്ഷിച്ച പണം മോഷ്ടിച്ചയാളെ കിളികൊല്ലൂർ പൊലീസ് പിടികൂടി. അയത്തിൽ വലിയമഠം കളരിത്തെക്കതിൽ വീട്ടിൽ ശ്രീരാഗ് (24) ആണ് പിടിയിലായത്. കൂട്ടുപ്രതിയായ പേരൂർ കല്ലയ്യത്ത് വീട്ടിൽ സന്തോഷിനെ (24) നേരേത്ത പിടികൂടിയിരുന്നു.

ഇളമ്പള്ളൂർ ആലുംമൂട് ലക്ഷ്മീ ഭവനിൽ ലക്ഷ്മണന്‍റെ ഓട്ടോയിൽ സൂക്ഷിച്ചിരുന്ന 35000 രൂപയാണ് മോഷ്ടിച്ചെടുത്തത്. കിളികൊല്ലൂർ ഇൻസ്പെക്ടർ എൻ. ഗിരീഷിന്‍റെ നേതൃത്വത്തിൽ എസ്.ഐ സുകേഷ്, സി.പി.ഒമാരായ ഗോപൻ, സാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. 

Tags:    
News Summary - The man who stole the money kept in the auto was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.