ഇരവിപുരം (കൊല്ലം): നോമ്പുകാലമായതോടെ കൊല്ലൂർവിള പള്ളിമുക്കിലെ ഇർഷാദുൽ ഹുജ്ജാജ് ആൻഡ് ഇർഷാദിയ യതീംഖാന വളപ്പിലെ മുന്തിരിവള്ളികളിൽ മുന്തിരിക്കുലകൾ വിളഞ്ഞുതുടങ്ങി. യതീംഖാനക്കുള്ളിലെ തുറസ്സായ സ്ഥലത്ത് പടർന്ന് പന്തലിച്ചുകിടക്കുന്ന മുന്തിരിവള്ളികളിൽ നിറംവന്നതും അല്ലാത്തതുമായ മുന്തിരിക്കുലകൾ കിടക്കുന്നത് കണ്ണിന് കുളിർമ നൽകുന്ന കാഴ്ചയാണ്. ഏഴു വർഷത്തിലധികമായി റമദാൻ കാലത്ത് മുടങ്ങാതെ പിടിക്കാറുള്ള മുന്തിരി കഴിഞ്ഞ നോമ്പുകാലത്ത് പിടിച്ചിരുന്നില്ല.
യതീംഖാനയിലെ ഷാജഹാൻ അമാനി വർഷങ്ങൾക്കുമുമ്പ് കൊല്ലം ആശ്രാമത്ത് നടന്ന പുഷ്പ ഫല സസ്യ പ്രദർശന മേളയിൽനിന്ന് വാങ്ങി കൊണ്ടുവന്ന മുന്തിരിെത്തെയാണ് ഇന്ന് പടർന്ന് പന്തലിച്ച് നിൽക്കുന്നത്. തങ്ങൾ പരിപാലിച്ച് വളർത്തിയ മുന്തിരിച്ചെടിയിൽ നിന്നുലഭിക്കുന്ന മുന്തിരി ഉപയോഗിച്ച് നോമ്പ് തുറക്കുന്നത് സന്തോഷം തന്നെയാണെന്ന് കുട്ടികൾ പറയുന്നു.
യതീംഖാന ഭാരവാഹികളായ എം.എ. ബഷീർ, സലിം ഹാജി, ജീവനക്കാരായ ഷാജഹാൻ അമാനി, അബൂബക്കർ മുസ്ലിയാരും അന്തേവാസികളായ കുട്ടികളും ചേർന്നാണ് മുന്തിരി ചെടിയുടെ പരിപാലനം നടത്തുന്നത്. നാലാം ക്ലാസുമുതൽ പ്ലസ് ടു വരെ പഠിക്കുന്ന കുട്ടികളാണ് ഇവിടെയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.