ഓയൂർ: വെളിയം പഞ്ചായത്തിലെ പ്രവർത്തനം നിലച്ച പട്ടികജാതി സഹകരണസംഘം പുനരുജ്ജീവിപ്പിക്കണമെന്ന ആവശ്യം ശക്തം. 20 വർഷത്തിലേറെയായി സംഘത്തിെൻറ പ്രവർത്തനം പൂർണമായി നിലച്ചിരിക്കുകയാണ്. 1957-58 ൽ വെളിയം കോളനി ജങ്ഷനിലെ വാടകക്കെട്ടിടത്തിലാണ് പ്രവർത്തനമാരംഭിച്ചത്. 1987ൽ അന്നത്തെ പട്ടികജാതി ക്ഷേമമന്ത്രി പി.കെ. രാഘവനാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്.
എന്നാൽ, ആദ്യഘട്ടത്തിലെ അംഗങ്ങൾക്ക് വിതരണം ചെയ്ത വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ പ്രവർത്തനം നിലക്കുകയായിരുന്നു. ആദ്യതവണ ഗാർമെൻറ് യൂനിറ്റ് സ്ഥാപിച്ച് അംഗങ്ങൾക്ക് തൊഴിൽ നൽകിയത് ഫലം കണ്ടില്ല. എട്ട് തയ്യൽ മെഷീനും എട്ട് ഇൻറർലോക്ക് മെഷീനും വാങ്ങിനൽകിയിരുന്നു.
എന്നാൽ, ഭരണസമിതിക്ക് ഇത് തുടർന്ന് കൊണ്ടുപോകാൻ സാധിച്ചില്ല. ഇതോടെ തയ്യൽ മെഷീൻ തുരുമ്പെടുത്ത് നശിക്കുകയായിരുന്നു. തൊഴിൽ സാധ്യത ലക്ഷ്യമിട്ട് ഒരു ട്രാക്ടറും കൃഷിക്കായി പണിയായുധങ്ങളും വാങ്ങിയെങ്കിലും ഇതും പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ല. ട്രാക്ടർ അടക്കമുള്ള കാർഷികോപകരണങ്ങളും ഫർണിച്ചറും കെട്ടിടത്തിൽ കിടന്ന് നശിക്കുകയാണ്.
കെട്ടിടം തന്നെ ഏത് നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. പട്ടികജാതി വിഭാഗത്തിന് അവരുടെ ദൈനംദിന ജീവിതം കരുപിടിപ്പിക്കാൻ പുതിയ കെട്ടിടം നിർമിക്കുന്നതിനും കാര്യക്ഷമമായി പ്രവർത്തിക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾ മുന്നോട്ട് വരണമെന്നാണ് നാട്ടുകാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.