വധശ്രമക്കേസിൽ യുവാവിന് മൂന്നരവർഷം കഠിനതടവും പിഴയും

കൊ​ല്ലം: വ​യോ​ധി​ക​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വി​ന്​ മൂ​ന്ന​ര വ​ർ​ഷം ക​ഠി​ന​ത​ട​വും 16000 പി​ഴ​യും ശി​ക്ഷ. ശ​ക്തി​കു​ള​ങ്ങ​ര ക​ന്നി​മേ​ൽ​ചേ​രി പാ​വ​ര​ഴി​ക​ത്ത് തെ​ക്കേ​ത​റ​യി​ൽ മി​ന്ന​ൽ ഗി​രി​ഷ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ഗി​രീ​ഷി​നെ (42) ആ​ണ് കൊ​ല്ലം അ​ഡീ​ഷ​ന​ൽ അ​സി​സ്റ്റ​ന്‍റ്​ സെ​ഷ​ൻ കോ​ട​തി ജ​ഡ്​​ജി ഫ​സീ​ല ശി​ക്ഷി​ച്ച​ത്.

ശ​ക്തി​കു​ള​ങ്ങ​ര ഓം​ചേ​രി മ​ഠം സൂ​നാ​മി കോ​ള​നി​ക്ക് സ​മീ​പം സു​രേ​ന്ദ്ര​ൻ എ​ന്ന​യാ​ളി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലാ​ണ്​ വി​ധി. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ മൂ​ന്ന​ര​മാ​സം കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്ക​ണം. 2021 ജ​നു​വ​രി 14നാ​ണ്​ സു​രേ​ന്ദ്ര​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. സി​സി​ൻ ജി. ​മു​ണ്ട​യ്​​ക്ക​ൽ ഹാ​ജ​രാ​യി.

Tags:    
News Summary - The youth was sentenced rigorous imprisonment in attempted murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.