പെരിനാട്: ജനപ്രതിനിധികളും പഞ്ചായത്തും ഉദ്യോഗസ്ഥരും ഒരു പോലെ തുടരുന്ന അലംഭാവം വെള്ളിമൺ നിവാസികളുടെ കുടിവെള്ളം മുട്ടിക്കുന്നു. വെള്ളിമണിലെ ഒന്ന്, രണ്ട്, മൂന്ന് വാർഡുകളിൽ പൈപ്പുകളിലൂടെ വെള്ളം എത്തിയിട്ട് മാസങ്ങളായി. പാലക്കട ജയന്തി കോളനി, വെള്ളിമൺ പ്രദേശങ്ങളിലേക്ക് പൈപ്പ് വെള്ളം എത്തിയിരുന്നത് പഞ്ചായത്ത് ഓഫിസിന് സമീപത്തെ കുഴൽകിണറിൽ നിന്നായിരുന്നു. നേരത്തേ പമ്പ് ഓപറേറ്ററുണ്ടായിരുന്നു. പിന്നീട് ഇത് ഓട്ടോമാറ്റിക് ആയതോടെ മോട്ടോർ കേടാക്കുന്നത് പതിവായി. കഴിഞ്ഞ ഒരുമാസത്തിലേറെയായി ഇവിടെനിന്ന് വെള്ളം ലഭിക്കാതായിട്ട്. ഇവിടെ ഇനി പുതിയ മോട്ടോർ സ്ഥാപിക്കുമെന്നാണ് ജലവിഭവവകുപ്പ് പറയുന്നത്.
മൂന്നാം വാർഡിലെ പാലക്കട ജയന്തി കോളനിയിലേക്കും നാലാം വാർഡിലേക്കും കുടിവെള്ളം എത്തിക്കുന്നതിനായി പൂർണമിക്ക് സമീപം ആറുമാസം മുമ്പ് പഞ്ചായത്ത് ലക്ഷങ്ങൾ മുടക്കി കുഴൽകിണർ ഉദ്ഘാടനം ചെയ്തെങ്കിലും വെള്ളത്തിലെ ഉപ്പുരസംമൂലം പമ്പിങ് നിർത്തിെവച്ചിരിക്കുകയാണ്. വെള്ളിമൺ ഭാഗത്ത് മിക്കവീടുകളിലും വാട്ടർ കണക്ഷൻ നൽകിയിട്ടുണ്ടെങ്കിലും ഫലമില്ല. വാട്ടർ അതോറിറ്റി ബിൽ കൃത്യമായി നൽകുന്നുണ്ട്. കുടിവെള്ള പ്രശ്നത്തിന് അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കിൽ ശക്തമായ സമരം സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.