പുനലൂർ: ശക്തമായ മഴ തുടരുന്നത് കണക്കിലെടുത്ത് കിഴക്കൻ മലയോര മേഖലയിലുള്ള വിനോദസഞ്ചാരകേന്ദ്രങ്ങൾ കലക്ടറുടെ നിർദേശപ്രകാരം പൊലീസ് അടപ്പിച്ചു.
തെന്മല ഇക്കോ ടൂറിസം, ശെന്തുരുണി ഇക്കോ ടൂറിസം, കല്ലട ജലസേചന പദ്ധതി എന്നിവയുടെ നിയന്ത്രണത്തിൽ തെന്മലയിലുള്ള വിവിധ കേന്ദ്രങ്ങളും ഡാമിലെ ബോട്ട്, കുട്ടവഞ്ചി സവാരിയുമാണ് നിർത്തിവെച്ചത്. കൂടാതെ പൂർണമായും ഉൾവനത്തിലുള്ള പാലരുവി വെള്ളച്ചാട്ടവും അടച്ചിട്ടുണ്ട്.
ഈ മേഖലയിൽ സ്വകാര്യ എസ്റ്റേറ്റുകളിലുള്ള വെള്ളച്ചാട്ടങ്ങളിൽ ആളുകൾ എത്തുന്നതും പൊലീസ് തടഞ്ഞു. അമ്പനാട്, വെഞ്ച്വർ എസ്റ്റേറ്റുകളിലെ വെള്ളച്ചാട്ടങ്ങൾ കാണാനും കുളിക്കാനും തമിഴ്നാട്ടിൽ നിന്നുൾപ്പെടെ നിരവധിയാളുകൾ എത്തുന്നുണ്ട്. അതേസമയം ഉൾപ്രദേശങ്ങളിൽ പല ഭാഗത്തുമുള്ള ജലപാതങ്ങളിൽ ആളുകൾ എത്തുന്നത് ഭീഷണിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.