കൊല്ലം: നാല് കിലോയോളം കഞ്ചാവുമായി രണ്ടുപേര്‍ എക്സൈസിെൻറ പിടിയില്‍. ചിന്നക്കട പ്രൈവറ്റ് ബസ് ടെര്‍മിനലിന് പിന്നില്‍ താമസിക്കുന്ന അഖില്‍ ഭവനില്‍ ഉണ്ണിയെന്ന അനില്‍കുമാര്‍ (60), നീണ്ടകര വേട്ടുതറ അത്തിക്കല്‍ വീട്ടില്‍ സുരേഷ്‌കുമാര്‍ (52) എന്നിവരാണ് പിടിയിലായത്.
ചിന്നക്കടയിലെ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് പിറകില്‍ വന്‍തോതില്‍ കഞ്ചാവ് കച്ചവടം നടക്കുന്നെന്ന രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. അനില്‍കുമാറും സുേരഷ്കുമാറും തമിഴ്‌നാട്ടില്‍നിന്ന് 50000 രൂപക്ക് നാല്കിലോ കഞ്ചാവ് വാങ്ങി വന്‍തുകക്ക് ചെറിയ പൊതികളാക്കിയും ഉച്ചയൂണിനൊപ്പമുള്ള പൊതിയിലും നല്‍കിയായിരുന്നു കച്ചവടം. എക്‌സൈസ് സംഘം പരിശോധനക്കെത്തുമ്പോള്‍ പൊതിഞ്ഞുകഴിഞ്ഞ ശേഷമുള്ള ബാക്കി കഞ്ചാവ് ചാക്കിലാക്കി വീടിന് പിറകിലെ കാട്ടില്‍ ഒളിപ്പിക്കുന്നതാണ് കണ്ടത്.
50 ഗ്രാമിന് 3000 രൂപ നിരക്കിലും കിലോക്ക് 50000 രൂപ നിരക്കിലുമാണ് ഇവര്‍ വില്‍പന നടത്തിയിരുന്നത്. സുരേഷ്‌കുമാര്‍ ഒന്നരവര്‍ഷമായി അനില്‍കുമാറിനൊപ്പമാണ് താമസിക്കുന്നത്. അനില്‍കുമാറിെൻറ പേരില്‍ നേരത്തേ അഞ്ച് കിലോ കഞ്ചാവ് കടത്തിയ കുറ്റത്തിന് അമരവിള ചെക്ക്പോസ്റ്റില്‍ കേസ് നിലവിലുണ്ട്്. ജാമ്യത്തിലിറങ്ങിയ ഇയാള്‍ 1.200 കിലോ കഞ്ചാവ് കടത്തിയതിന് കുന്നത്തൂര്‍ സര്‍ക്കിള്‍ ഓഫിസിലും കേസുണ്ട്. യുവാക്കളാണ് അനില്‍കുമാറിെൻറ ഇടപാടുകാരില്‍ ഭൂരിഭാഗവും. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ 14 കിലോഗ്രാം കഞ്ചാവും ആറ് കഞ്ചാവ് ചെടികളും കണ്ടെടുക്കുകയും അഞ്ചുപേരെ റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു.
എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഐ. നൗഷാദിെൻറ നേതൃത്വത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഒ. രാജീവ്, പ്രീവൻറിവ് ഓഫിസർമാരായ മനോജ് ലാല്‍, നിര്‍മലന്‍ തമ്പി, ബിനുലാല്‍, സിവില്‍ എക്‌സൈസ് ഓഫിസർമാരായ അനില്‍കുമാര്‍ , ജൂലിയന്‍ ക്രൂസ്, അജീഷ് ബാബു, ശ്രീനാഥ്, വനിതാ സിവില്‍ എക്‌സൈസ് ഓഫിസർ ബീന, ഡ്രൈവര്‍ നിതിന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.