കൊല്ലം: മാലിന്യ നിർമാർജനത്തിെൻറ ഭാഗമായി ഹരിത കർമസേന ശേഖരിച്ച 1100 ടൺ പ്ലാസ്റ്റിക് മാലിന്യം ക്ലീൻ കേരള കമ്പനിക്ക് കൈമാറി. ഹരിതകേരളം മിഷെൻറ 2019-20 വാർഷിക റിപ്പോർട്ടിലാണ് ജില്ലയിലെ മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ പരാമർശിക്കുന്നത്.
20 ടൺ ഇ-വേസ്റ്റ്, എട്ട് ടൺ ചില്ല് കുപ്പി, എട്ട് ടൺ ട്യൂബ് ലൈറ്റ്, ആറ് ടൺ സംസ്കരിക്കാൻ സാധിക്കാത്ത പാഴ്വസ്തു, 70 ടൺ ബെയിൽ ചെയ്ത പ്ലാസ്റ്റിക്, 50 ടൺ െഷ്രഡ് ചെയ്ത പ്ലാസ്റ്റിക് എന്നിവയും ക്ലീൻ കേരള കമ്പനിക്ക് കൈമാറി. ജില്ലയിൽ 50 കിലോമീറ്റർ റോഡ് ടാറിങ്ങിനായി 15 ടൺ െഷ്രഡ് ചെയ്ത പ്ലാസ്റ്റിക് ഉപയോഗിച്ചു. ശേഖരിച്ച് തരംതിരിച്ച് സൂക്ഷിക്കുന്ന പ്ലാസ്റ്റിക് ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് റിസോഴ്സ് റിക്കവറി ഫെസിലിറ്റികളുണ്ട്. മൂന്നെണ്ണം അഞ്ചൽ, കൊട്ടാരക്കര, ഇത്തിക്കര ബ്ലോക്കുകളുടെ ഉടമസ്ഥതയിലാണ്. 13 എണ്ണം നാല് പഞ്ചായത്തുകളിൽ. െഷ്രഡിങ്/ബെയിലിങ് മെഷീനുകളും പ്രവർത്തിക്കുന്നു. ജില്ലയിൽ 73 തദ്ദേശ സ്ഥാപനങ്ങളിലായി 8,74,172 കുടുംബങ്ങളാണുള്ളത്. 1,697 ടൺ ജൈവമാലിന്യവും 561 ടൺ അജൈവമാലിന്യവും പ്രതിമാസം വീടുകളിൽ ഉൽപാദിപ്പിക്കപ്പെടുന്നു.
2,544 ടൺ ജൈവമാലിന്യവും 120 ടൺ അജൈവമാലിന്യവും സ്ഥാപനങ്ങളിലുമുണ്ടാകുന്നു. 70 ശതമാനം തദ്ദേശ സ്ഥാപനങ്ങളിലും 50 ശതമാനത്തിലധികം വീടുകളിലും ഉറവിടമാലിന്യ സംസ്കരണ ഉപാധികൾ ഏർപ്പെടുത്തിയിട്ടുണ്ട്. 65,154 വീടുകളിലാണ് ഉറവിടത്തിൽതന്നെ മാലിന്യ സംസ്കരണം നടത്തുന്നത്. വരുംവർഷങ്ങളിൽ ഇത് 100 ശതമാനത്തിലേക്ക് ഉയർത്താൻ സാധിക്കുമെന്ന് കരുതുന്നതായും വാർഷിക റിപ്പോർട്ടിൽ പറയുന്നു.
ഹരിതകർമ സേനക്ക് ഓഫിസ് സംവിധാനം ഒരുക്കുന്നതോടെ സംരംഭക യൂനിറ്റുകളായി മികച്ച പ്രവർത്തനം നടത്താനും മെച്ചപ്പെട്ട പ്രതിഫലം കണ്ടെത്താനും സാധിക്കുമെന്നും റിപ്പോർട്ടിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.