കൊല്ലം: എക്സൈസ് സ്പെഷൽ സ്ക്വാഡ് ചിന്നക്കട പുള്ളിക്കട കോളനിയിൽ നടത്തിയ റെയ്ഡിൽ 120 കുപ്പി മദ്യം പിടികൂടി.
കൊല്ലം അസി. എക്സൈസ് കമീഷണർ വി. റോബർട്ടിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്പെഷൽ സ്ക്വാഡ് പ്രിവന്റിവ് ഓഫിസർ എം. മനോജ്ലാലിന്റെ നേതൃത്വത്തിലുള്ള ഷാഡോ സംഘമാണ് പുള്ളിക്കട പുതുവൽ പുരയിടത്തിൽ വിനീത ഭവനത്തിൽ മാലതിയുടെ (50) വീട്ടിൽ നിന്നും 120 കുപ്പികളിലായി 50 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം പിടികൂടിയത്.
500 രൂപക്ക് ലഭിക്കുന്ന മദ്യം 700 രൂപ മുതൽ 800 രൂപ വരെ വിലക്കാണ് കൊടുത്തിരുന്നത്. ഇവർക്ക് മദ്യം വാങ്ങിനൽകുന്നതിന് ഒരു വൻ സംഘം തന്നെ പ്രവർത്തിക്കുന്നുണ്ട്.
വിദേശ മദ്യഷോപ്പിലെ ജീവനക്കാർക്ക് അധികമായി മദ്യം നൽക്കുന്നതിൽ പങ്കുണ്ടോ എന്ന് പരിശോധിക്കുമെന്ന് കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമീഷണർ ബി. സുരേഷ് അറിയിച്ചു. മാലതിയെ കോടതി റിമാൻഡ് ചെയ്തു. പ്രിവിന്റിവ് ഓഫിസർ ആർ. മനു, സിവിൽ എക്സൈസ് ഓഫിസർമാരായ അനിൽകുമാർ, നിഥിൻ, അജിത്ത്, ജൂലിയൻ ക്രൂസ്, ഗോപകുമാർ, വനിത സിവിൽ എക്സൈസ് ഓഫിസർ ബീന, ഡ്രൈവർ സുഭാഷ് എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.