യുവതി​ പൊള്ളലേറ്റ്​ മരിച്ച സംഭവം: ഭ​ര്‍ത്താ​വി​ന് മൂ​ന്ന് വ​ര്‍ഷം ക​ഠി​ന​ത​ട​വും പി​ഴ​യും

കൊ​ല്ലം: മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ ​പ​ട​ര്‍ന്ന​തി​നെ തു​ട​ർ​ന്ന് ഭാ​ര്യ മ​രി​ച്ച കേ​സി​ല്‍ ഭ​ര്‍ത്താ​വി​ന്​ മൂ​ന്നു​വ​ർ​ഷം ക​ഠി​ന​ത​ട​വും 25000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു.

തേ​വ​ല​ക്ക​ര അ​രി​ന​ല്ലൂ​ര്‍ കു​ള​ങ്ങ​ര കി​ഴ​ക്ക​തി​ല്‍ വീ​ട്ടി​ല്‍ അ​ഭി​ലാ​ഷി​നെ​യാ​ണ് (32) കൊ​ല്ലം അ​ഡീ​ഷ​ന​ല്‍ സെ​ഷ​ന്‍സ് ജ​ഡ്ജ് എം. ​മ​നോ​ജ് ശി​ക്ഷ വി​ധി​ച്ച​ത്.

പി​ഴ ഒ​ടു​ക്കാ​ത്ത​പ​ക്ഷം മൂ​ന്ന് മാ​സ​ത്തെ അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം. 2012 ജ​നു​വ​രി നാ​ലി​ന് മൈ​നാ​ഗ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ വാ​ട​ക​വീ​ട്ടി​ല്‍ താ​മ​സി​ച്ചു​വ​ര​വെയാണ് സം​ഭ​വം.

ദേ​ഹ​മാ​സ​ക​ലം പൊ​ള്ള​ലേ​റ്റ യുവതി​യെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും അ​ഞ്ച് ദി​വ​സം ക​ഴി​ഞ്ഞ് മ​രി​ച്ചു.

ആ​ശു​പ​ത്രി​യി​ല്‍ മ​ജി​സ്‌​ട്രേ​റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ മ​ര​ണ​മൊ​ഴി​യാ​ണ് നി​ര്‍ണാ​യ​ക തെ​ളി​വാ​യ​ത്. ശാ​സ്താം​കോ​ട്ട ​െപാ​ലീ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ ​െപാ​ലീ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ എ. ​പ്ര​സാ​ദ് ആ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി ചാ​ർ​ജ്​ ഹാ​ജ​രാ​ക്കി​യ​ത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.