കൊല്ലം: വനിതാസംവരണ ബിൽ പാസായിട്ടും നടപ്പാക്കാതെ കേന്ദ്ര സർക്കാർ ഒളിച്ചു കളിക്കുകയാണെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തർ എം.പി. മഹിളാ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക കൺവെൻഷൻ ‘ഉത്സാഹി’ന്റെ ജില്ലതല ഉദ്ഘാടനം കൊല്ലം ബ്ലോക്കിൽ നിർവഹിക്കുകയായിരുന്നു അവർ. കോൺഗ്രസ് കൊല്ലം ബ്ലോക്ക് പ്രസിഡന്റ് സാലി തോമസ് അധ്യക്ഷതവഹിച്ചു. ബിന്ദുകൃഷ്ണ, കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീർ, എ. ഷാനവാസ് ഖാൻ, സൂരജ് രവി, ലാലി ജോൺ, യു. വഹീദ, ജയലക്ഷ്മി ദത്തൻ, എൽ. അനിത, ഫേബ സുദർശൻ, ഡി. ഗീതാകൃഷ്ണൻ, ആദിക്കാട് മധു, പ്രഭ അനിൽ, മാരിയത്ത് താജ്, സുനിത സലീം, ഡോ. ഉദയ കരുമാലിൽ, സരസ്വതിയമ്മ, സുബി നുജും, രേഖ ഉല്ലാസ്, സിന്ധു കുമ്പളത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.