കൊല്ലം: വിക്ടോറിയ ആശുപത്രിയിൽ പ്രസവത്തെതുടർന്ന് അമിതരക്തസ്രാവം കാരണം ഡീസൻറ്മുക്ക് തട്ടാർകോണം തൊടിയിൽവീട്ടിൽ ചാന്ദന (27) മരിച്ച സംഭവത്തിൽ ആശുപത്രിയുടെ ഭാഗത്ത് വീഴ്ചയിെല്ലന്ന് കാട്ടി വിദഗ്ധസംഘം ആരോഗ്യവകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു.
വെള്ളിയാഴ്ച രാവിലെ യുവതിയുടെ മരണത്തെതുടർന്ന് പ്രതിഷേധമുണ്ടായതോടെയാണ് ഡി.എം.ഒ വിദഗ്ധ അന്വേഷണം പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് ആരോഗ്യ ഡയറക്ടറേറ്റിൽനിന്നുള്ള രണ്ട് വിദഗ്ധരും പാരിപ്പള്ളി മെഡിക്കൽ കോളജിൽനിന്നുള്ള നാലംഗ സംഘവുമാണ് ശനിയാഴ്ച വിക്ടോറിയ ആശുപത്രിയിലെത്തി വിശദ അന്വേഷണം നടത്തിയത്.
ഡോക്ടർമാർ, നഴ്സുമാർ എന്നിവരുടെ മൊഴിയെടുത്ത സംഘം, ചാന്ദനയുടെ ആശുപത്രി രേഖകളും പരിശോധിച്ചു. ബന്ധുക്കളോട് മൊഴിയെടുക്കാൻ എത്താൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ആരും എത്തിയിരുന്നില്ല. കൃത്യസമയത്ത് കഴിയാവുന്ന ചികിത്സ എല്ലാം നൽകിയെന്നും ചാന്ദനയുടെ സ്ഥിതി മോശമായതിനെതുടർന്ന് ഗൈനക്കോളജി വിഭാഗം മേധാവിതന്നെ നേരിെട്ടത്തി ചികിത്സക്ക് നേതൃത്വം നൽകിയെന്നും സൂപ്രണ്ട് ഡോ. കൃഷ്ണവേണി ഉൾപ്പെടെ വ്യക്തമാക്കി.
രക്തം നൽകി സ്ഥിതി മെച്ചപ്പെട്ടതിന് ശേഷമാണ് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതെന്നും ഒപ്പം ഗൈനക്കോളജിസ്റ്റ് ഉണ്ടായിരുന്നെന്നും ആശുപത്രി അധികൃതർ അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ രക്തസ്രാവത്തിെൻറ കാരണമുൾപ്പെടെ വ്യക്തമാകുകയുള്ളൂ. അതേസമയം, ചാന്ദനയുടെ കുഞ്ഞിനെ ഡിസ്ചാർജ് ചെയ്തത് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലാത്തതിനാലായിരുന്നു എന്ന വിശദീകരണമാണ് ആശുപത്രി അധികൃതർ നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.