കൊല്ലം: രക്താർബുദത്തിന്റെ പിടിയിൽനിന്ന് ജീവിതത്തിന്റെ വർണങ്ങളിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിൽ കനിവിന്റെ കരംതേടി യുവതി. കൊല്ലം ചിന്നക്കട ആരാധനാ നഗർ-39ൽ ഡി. സൗമിനിയാണ് (48) സഹായത്തിനായി കാത്തിരിക്കുന്നത്.
ഒന്നിനുപിറകെ ഒന്നായി ദുരന്തങ്ങൾ എത്തിയ കുടുംബത്തിന്റെ വേദനയേറ്റി മൂന്ന് മാസം മുമ്പാണ് സൗമിനിക്ക് രോഗം സ്ഥിരീകരിച്ചത്. കാൻസറും ഹൃദ്രോഗവുംമൂലം രണ്ട് സഹോദരന്മാരെ അടുത്തിടെയാണ് നഷ്ടപ്പെട്ടത്. വൃദ്ധമാതാവ് ഹൃദയസംബന്ധമായ രോഗങ്ങൾക്ക് ദീർഘകാലമായി ചികിത്സയിലാണ്.
പ്രമുഖ ചിത്രകാരൻ ആശ്രാമം സന്തോഷിന്റെ സഹോദരിയാണ്. എം.എ ഇംഗ്ലീഷ്, ബി.എഡ്, എം.സി.എ ബിരുദധാരിയായ സൗമിനി വീട്ടിൽ കുട്ടികൾക്ക് ട്യൂഷനെടുത്താണ് ജീവിതം മുന്നോട്ടുനീക്കിയിരുന്നത്. രോഗം ബാധിച്ച് അവശയായതോടെ ഈ വഴിയും അടഞ്ഞു. മൂന്ന് മാസമായി സൗമിനി തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ ചികിത്സയിലാണ്. പലരുടെയും സഹായത്തിൽ ഇതുവരെ നടത്തിയ ചികിത്സക്ക് മാത്രം എട്ട് ലക്ഷത്തോളം ചെലവായി. ജീവിതം തിരിച്ചുപിടിക്കാൻ മജ്ജ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയാണ് ഡോക്ടർമാർ പ്രതിവിധി പറയുന്നത്. അതിന് 25 ലക്ഷത്തോളം രൂപ വേണം.ഈ ഭാരിച്ച തുക കണ്ടെത്താനാകാതെ വിഷമത്തിലാണ് കുടുംബാംഗങ്ങൾ. സെൻട്രൽ ബാങ്കിന്റെ അഞ്ചാലുംമൂട് ശാഖയിൽ സഹോദരൻ സന്തോഷ് കുമാർ, മനോജ് കുമാർ, അനൂപ് എന്നിവരുടെ പേരിൽ ജോയന്റ് അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ 5201887779. ഐ.എഫ്.എസ്.സി കോഡ്: CBIN0280944. ഗൂഗിൾ പേ: 9995539555.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.