കൊല്ലം: വാണിജ്യാടിസ്ഥാനത്തിൽ ജില്ലയിലേക്ക് ലഹരി മരുന്ന് എത്തിച്ചുവിതരണം നടത്തി വന്ന യുവാവ് പിടിയിലായി. പേരൂർ കോടൻവിള പുത്തൻവീട്ടിൽ പൃഥ്വിരാജ് (19) ആണ് കൊല്ലം വെസ്റ്റ് പൊലീസും ജില്ല ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിയിലായത്.
തോപ്പിൽകടവ് ബോട്ടു ജെട്ടിക്ക് സമീപത്തുനിന്നുമാണ് ഇയാൾ അറസ്റ്റിലായത്. 13.26 ഗ്രാം എം.ഡി.എം.എ യും 22.190 ഗ്രാം കഞ്ചാവും കണ്ടെടുത്തു. സ്കൂൾ തുറന്നതോടെ ജില്ലയിലേക്കുള്ള നിരോധിത ലഹരി ഉൽപന്നങ്ങളുടെ ഒഴുക്ക് വർധിച്ചതായി സിറ്റി പൊലീസ് കമീഷണർ മെറിൻ ജോസഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.
കൊല്ലം എ.സി.പി എ. അഭിലാഷിന്റെ നേതൃത്വത്തിൽ വെസ്റ്റ് ഇൻസ്പെക്ടർ ഷെഫീക്ക്, എസ്.ഐമാരായ ഓമനക്കുട്ടൻ, ഹസൻകുഞ്ഞ്, എസ്.സി.പി.ഒ ശ്രീലാൽ, സി.പി.ഒ ദീപുദാസ് എന്നിവരടങ്ങിയ പൊലീസ് സംഘവും ജില്ല സ്പെഷൽ ബ്രാഞ്ച് എസ്.ഐ ആർ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.