ഈരാറ്റുപേട്ട: വൃത്തിയും സുന്ദരവുമായ നഗരമായി നഗരസഭയെ മാറ്റാൻ ലക്ഷ്യമിട്ട് ആരംഭിച്ച പ്രവർത്തനങ്ങളുടെ തുടർച്ചയായി ജനകീയ ഓഡിറ്റ് സമിതി നഗരസഭയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് വിവരശേഖരണം നടത്തി.
തേവരുപാറയിലെ ജൈവമാലിന്യ സംസ്കരണ കേന്ദ്രം, അജൈവ പാഴ്വസ്തുക്കൾ സംഭരിച്ചു സൂക്ഷിക്കുന്ന എം.സി.എഫ്, വേർതിരിച്ചുസൂക്ഷിക്കുന്ന പേഴുംകാട് ആർ.ആർ.എഫ്, സ്വകാര്യ ഫാക്ടറികൾ, സർക്കാർ ആശുപത്രി എന്നിവിടങ്ങളിലെ മാലിന്യ നിർമാർജന പ്രവർത്തനങ്ങളാണ് സമിതി സന്ദർശിച്ച് വിലയിരുത്തിയത്.
മാലിന്യമുക്തം നവകേരളം കാമ്പയിൻ ഭാഗമായി നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്താൻ രൂപവത്കരിച്ച സോഷ്യൽ ഓഡിറ്റ് സമിതിയാണ് വിവരശേഖരണം നടത്തിയത്. ഓഡിറ്റ് സമിതി റിപ്പോർട്ട് തയാറാക്കി നഗരസഭയുടെ പൊതുയോഗത്തിൽ അവതരിപ്പിക്കും. ഓഡിറ്റ് സമിതി സോൺ ലീഡർമാരായ റിട്ട. തഹസിൽദാർ അഷ്റഫ്, റിട്ട. സീനിയർ സൂപ്രണ്ട്, വി.എസ്. സലിം, ജോഷി ജോസഫ്, ഹരിത കൺസോർട്യം സെക്രട്ടറി അമ്പിളി ജയകുമാർ എന്നിവരുൾപ്പെട്ട ഓഡിറ്റ് സമിതിയാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.