ഈരാറ്റുപേട്ട: വീടുകളിൽ ഉണ്ടാക്കുന്ന ജൈവമാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്നതിന് നഗരസഭ വിതരണം ചെയ്ത ബയോബിന്നുകൾ ഉപയോഗിക്കാതെ ഉപേക്ഷിക്കുന്നതായി പരാതി. ഇവ പല വീടുകളിലും മാലിന്യസംസ്കരണത്തിന് ഉപയാഗിക്കാതെ മറ്റു പല ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നുണ്ട്.
ഒരു കുടുംബത്തിന് രണ്ടെണ്ണം എന്ന നിലയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. എന്നാൽ, പല പ്രദേശത്തും കൗൺസിലർമാർ തന്നെയാണ് പദ്ധതിയെ ഇല്ലായ്മ ചെയ്തത്. എല്ലാ വീടുകളിലും എത്താൻ വേണ്ടി ഓരോ ബിന്നുകൾ വീതം വിതരണം ചെയ്ത പ്രദേശങ്ങളുമുണ്ട്. നഗരസഭ ബയോബിന്നുകൾ വിതരണം ചെയ്തതല്ലാതെ വീടുകളിൽ ചെന്ന് ഇതിന്റെ പുരോഗതി വിലയിരുത്താൻ ഇതുവരെയും ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല.
2019-22 പ്രോജക്ടിൽപെടുത്തി 60 ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. സോഷ്യോ ഇക്കണോമിക്സ് യൂനിറ്റ് ഫൗണ്ടേഷൻ എന്ന കമ്പനിയിൽനിന്നാണ് ബിന്നുകൾ വാങ്ങിയത്. രണ്ട് ബിന്ന് അതിനാവശ്യമായ ഇനോകുലം ഉൾപ്പെടെ ഒരു യൂനിറ്റിന് 2125 രൂപയാണ് മുടക്ക്. ഗുണഭോക്താക്കളെ കണ്ടെത്തി ആദ്യഘട്ടത്തിൽ ഒരുവാർഡിൽനിന്ന് 100 പേർക്കാണ് വിതരണം ചെയ്തത് 28 വാർഡിൽനിന്ന് 2800 യൂനിറ്റ് നൽകിയതുവഴി 61 ലക്ഷമാണ് ചെലവ് വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.