ഈരാറ്റുപേട്ട: കേരളത്തിലെ പ്രധാന വിനോദസഞ്ചാര മേഖലയിലേക്കുള്ള റോഡ് എന്നനിലയിൽ ഈരാറ്റുപേട്ട-വാഗമൺ-പീരുമേട് റോഡിന്റെ നിർമാണപ്രവർത്തനങ്ങൾ പ്രത്യേക സംവിധാനത്തിലൂടെ നേരിട്ട് നിരീക്ഷിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഈരാറ്റുപേട്ട നടയ്ക്കൽ ഹുദാ ജങ്ഷനിൽ റോഡ് നിർമാണത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പൊതുമരാമത്ത് വകുപ്പ് നടപ്പാക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് ക്രിയാത്മക നിർദേശങ്ങൾ നൽകാനും സൃഷ്ടിപരമായ വിമർശനങ്ങൾ ഉയർത്താനും ജനങ്ങൾക്ക് അവകാശമുണ്ട്. ഫോണിലൂടെയും മറ്റ് സംവിധാനങ്ങളിലൂടെയും ഉപയോഗിക്കാനാകുന്ന പുതുസംവിധാനം ഉടൻ നിലവിൽവരും. ഇതിലൂടെ വകുപ്പിന്റെ നിർമാണ പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യതയും ഗുണമേന്മയും ഉറപ്പാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
19 .90 കോടി രൂപ മുതൽമുടക്കിൽ ബി.എം ആൻഡ് ബി.സി നിലവാരത്തിലാണ് ഈരാറ്റുപേട്ട-വാഗമൺ-പീരുമേട് സംസ്ഥാനപാത നവീകരിക്കുന്നത്.
അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തി. ഈരാറ്റുപേട്ട നഗരസഭാധ്യക്ഷ സുഹ്റ അബ്ദുൽഖാദർ, തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജെയിംസ്, പൊതുമരാമത്ത് നിരത്തുവിഭാഗം ദക്ഷിണ മേഖല സൂപ്രണ്ടിങ് എൻജിനീയർ എസ്. സുധ, എക്സിക്യൂട്ടിവ് എൻജിനീയർ പി. ശ്രീലേഖ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കുര്യാക്കോസ് ജോസഫ്, അഡ്വ. മുഹമ്മദ് ഇല്യാസ്, വി.കെ. സന്തോഷ് കുമാർ, എം.കെ. തോമസ്കുട്ടി മുതുപുന്നയ്ക്കൽ, കെ.എ. മുഹമ്മദ് ഹാഷിം, റഫീഖ് പട്ടരുപറമ്പിൽ, ഉണ്ണിക്കുഞ്ഞ് ജോർജ്, മജു പുളിയ്ക്കൻ, അക്ബർ നൗഷാദ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി അബ്ദുറഊഫ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.