ഈരാറ്റുപേട്ട: മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായി ഈരാറ്റുപേട്ടയിലെത്തിയ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് മുസ്ലിംലീഗ് നഗരസഭ കമ്മിറ്റി വെള്ളിയാഴ്ച നൽകിയത് ഉജ്ജ്വല വരവേൽപ്. സാദിഖലി തങ്ങളെ വരവേൽക്കാൻ നാട് ദിവസങ്ങളായി ഒരുക്കത്തിലായിരുന്നു. നഗരം ഹരിതപതാകകളാൽ നിറഞ്ഞിരുന്നു. ജാഥക്ക് വാദ്യമേളങ്ങളും ചെണ്ടമേളങ്ങളും നിരന്നു.
പി.എം.സി ജങ്ഷനിൽനിന്ന് തുറന്ന വാഹനത്തിൽ നഗരവീഥിയിലൂടെ സമ്മേളന സ്ഥലമായ മുട്ടം ജങ്ഷനിലേക്ക് ആനയിച്ചു. സാദിഖലി തങ്ങളോടൊപ്പം ജില്ല പ്രസിഡന്റ് അസീസ് ബഡായിൽ, ജില്ല ജനറൽ സെക്രട്ടറി റഫീഖ് മണിമല, വൈസ് പ്രസിഡന്റ് ഹാജി കെ.എ. മുഹമ്മദ് അഷ്റഫ് എന്നിവരുമുണ്ടായിരുന്നു. സ്വീകരണ സമ്മേളനത്തിൽ മുസ്ലിംലീഗ് നഗരസഭ പ്രസിഡന്റ് കെ.എ. മുഹമ്മദ് ഹാഷിം അധ്യക്ഷതവഹിച്ചു.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് മുജീബ് കാടേരി മുഖ്യപ്രഭാഷണം നടത്തി. ബീമാപള്ളി റഷീദ്, മുഹമ്മദ് ഷാ, മുഹമ്മദ് ഇല്ല്യാസ് എന്നിവർ സംസാരിച്ചു.
മുനിസിപ്പൽ ചെയർപേഴ്സൻ സുഹ്റ അബ്ദുൽഖാദർ, നഗരസഭ പ്രസിഡന്റ് കെ.എ. മുഹമ്മദ് ഹാഷിം, ജില്ല വൈസ് പ്രസിഡന്റ് വി.എം. സിറാജ്, ജില്ല സെക്രട്ടറിമാരായ സി.പി. ബാസിത്, വി.പി. മജീദ്, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. മാഹീൻ, യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി വി.പി. നാസർ, പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് എം.പി. സലീം, നഗരസഭ ജനറൽ സെക്രട്ടറി സിറാജ് കണ്ടത്തിൽ, അഡ്വ. പീരുമുഹമ്മദ് ഖാൻ, നാസർ വെള്ളൂപ്പറമ്പിൽ, പി.എം. അബ്ദുൽ ഖാദർ, റാസി ചെറിയവല്ലം, അഫ്സൽ വെള്ളൂപ്പറമ്പിൽ, അമീൻ പിട്ടയിൽ, ഒ.ബി. യഹിയ സലിം, അബ്സാർ മുരുക്കോലി, കെ.പി. ത്വാഹ, അൻവർ അലിയാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.