ഈരാറ്റുപേട്ട: അകാലത്തിൽ വിടപറഞ്ഞ ജില്ല പഞ്ചായത്ത് അംഗവും കേരള ജനപക്ഷം സെക്കുലർ സംസ്ഥാന ജന. സെക്രട്ടറിയുമായ ലിസി സെബാസ്റ്റ്യെൻറ വേർപാട് കുടുംബത്തിനെന്നതുപോലെ നാടിനും വലിയ നഷ്ടം.
രണ്ട് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിനപ്പുറം ലിസി സെബാസ്റ്റ്യന്‍ വലിയൊരു സുഹൃദ് വലയം ഉണ്ടായിരുന്നു. രാഷ്ട്രീയ വ്യത്യാസമില്ലാതെ നാടിെൻറ ക്ഷേമ പ്രവർത്തനങ്ങൾക്ക് ഡിവിഷനിൽ ഉടനീളം ഓടിയെത്തി.
2000ത്തിൽ പയ്യാനിത്തോട്ടം വാർഡിൽ നിന്നാണ് പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2010-15 കാലഘട്ടത്തിൽ രണ്ടുവർഷം വൈസ് പ്രസിഡൻറായും സേവനം അനുഷ്ഠിച്ചു. തുടർന്ന് 2015ൽ ജില്ല പഞ്ചായത്തിലേക്കായിരുന്നു മത്സരം. കേരള കോൺഗ്രസിെൻറ സ്ഥാനാർഥി നിർമല ജിമ്മിയായിരുന്നു എതിരാളി. നിസ്സാര വോട്ടുകൾക്കാണ് നിർമലയെ പരാജയപ്പെടുത്തിയത്.
എക്കാലവും പി.സി. ജോർജിനൊപ്പം അടിയുറച്ച രാഷ്ട്രീയ ജീവിതമായിരുന്നു ലിസിയുടേത്. ജോസ് കെ.മാണി എം.പി, ആേൻറാ ആൻറണി എം.പി, പി.സി. ജോർജ് എം.എൽ.എ ജില്ല പഞ്ചായത്ത് പ്രസിഡൻറ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, ഡി.സി.സി ജില്ല ജനറൽ സെക്രട്ടറി ജോമോൻ ഐക്കര, ജില്ല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ നിരവധി പ്രമുഖർ അന്തിമോപചാരമറിയിക്കാൻ വീട്ടിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.