ഈരാറ്റുപേട്ട: മലയോര മേഖലയിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവിസുകൾ വ്യാപകമായി മുടങ്ങുന്നു. ഹൈറേഞ്ചിന്റെ പ്രവേശന കവാടമായ ഈരാറ്റുപേട്ടയിൽനിന്ന് മലയോര മേഖലകളിലേക്ക് നടത്തുന്ന സർവിസുകളാണ് വഴിയിൽ പണിമുടക്കുന്നത്.
ഈരാറ്റുപേട്ടയിൽനിന്ന് കട്ടപ്പനയിലേക്ക് സർവിസ് നടത്തിയ മൂന്നു ബസുകളാണ് ചൊവ്വാഴ്ച ബ്രേക്ഡൗണായത്. ഇതോടെ നൂറുകണക്കിന് യാത്രക്കാർ പെരുവഴിയിലായി.
കാലപ്പഴക്കം ചെന്ന ബസുകൾ സർവിസിന് ഉപയോഗിക്കുന്നതാണ് ഇതിന് കാരണമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. യാത്രക്കാരെ കുത്തിനിറച്ച് ചെങ്കുത്തായ റോഡുകളിലൂടെ കാലപ്പഴക്കം ചെന്ന ബസുകൾ സർവിസ് നടത്തുന്നത് അപകടഭീഷണി ഉയർത്തുന്നതായും പരാതിയുണ്ട്.
10 വർഷമായി ഈരാറ്റുപേട്ട ഡിപ്പോക്ക് പുതിയ ബസുകൾ അനുവദിച്ചിട്ടില്ലെ.
യൂനിറ്റ് ഓഫിസ് മുതൽ മന്ത്രിതലം വരെ ഈ ആവശ്യങ്ങൾ ഉന്നയിച്ച് കയറിയിറങ്ങിയെങ്കിലും ഇതുവരെ ഒരു പരിഹാരവും ഉണ്ടായിട്ടില്ല.
ബസുകളുടെ ചെറിയ തകരാറുകൾ പരിഹരിക്കുന്നതിന് ഈരാറ്റുപേട്ട ഡിപ്പോയിൽ സംവിധാനം ഇല്ലാത്തതും സർവിസുകളും ട്രിപ്പുകളും മുടങ്ങുന്നതിനും കാരണമാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.