വിപണിയിൽ പഴകിയ മീനുകൾ: പരിശോധന നടത്താൻ അധികാരികളില്ല

ഈ​രാ​റ്റു​പേ​ട്ട: സം​സ്ഥാ​ന​ത്ത് സ​ർ​ക്കാ​ർ ട്രോ​ളി​ങ്​ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടും പൊ​തു​വി​പ​ണി​യി​ൽ മീ​ൻ​ക​ച്ച​വ​ടം ത​കൃ​തി​യാ​യി ന​ട​ക്കു​ന്നു. റോ​ഡ​രു​കി​ലെ ത​ട്ടു​ക​ട​ക​ളി​ലും വാ​ഹ​ന​ങ്ങ​ളി​ലും ദി​വ​സ​വും മീ​ൻ​ക​ച്ച​വ​ടം പൊ​ടി​പൊ​ടി​ക്കു​ക​യാ​ണ്.

ട്രോ​ളി​ങ്​ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ട് ഒ​രാ​ഴ്ച ക​ഴി​ഞ്ഞു. ജൂ​ലൈ 31വ​രെ ട്രോ​ളി​ങ്​ തു​ട​രു​ന്ന​തി​നാ​ൽ ഇ​പ്പോ​ൾ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ബോ​ട്ടു​ക​ളും മീ​ൻ പി​ടി​ക്കാ​ൻ ക​ട​ലി​ൽ പോ​കു​ന്നി​ല്ല.

ഇ​തു​കൂ​ടാ​തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്ന കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പും സ​ർ​ക്കാ​ർ ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തൊ​ക്കെ​യാ​ണെ​ങ്കി​ലും മീ​നി​െൻറ ല​ഭ്യ​ത​ക്കു​റ​വ് വി​പ​ണി​യി​ൽ ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​ക്കാ​ര്യം ക​ച്ച​വ​ട​ക്കാ​രോ​ട് ചോ​ദി​ച്ചാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ വ​ള്ള​ത്തി​ൽ പോ​യി പി​ടി​ച്ചു കൊ​ണ്ടു​വ​രു​ന്ന​താ​ണെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

അ​തേ​സ​മ​യം, പ​ഴ​കി​യ മീ​നു​ക​ളാ​ണ് ഇ​വ​ർ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​തെ​ന്ന് മീ​ൻ വാ​ങ്ങി ഉ​പ​യോ​ഗി​ച്ച​വ​ർ ആ​രോ​പി​ക്കു​ന്ന​ത്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​ർ ഫോ​ർ​മാ​ലി​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​സ​വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച് സൂ​ക്ഷി​ച്ച​വ ഇ​പ്പോ​ൾ വി​പ​ണി​യി​ൽ എ​ത്തി​ക്കു​ന്ന​താ​ണെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. മ​ത്തി​യും അ​യ​ല​യും ഉ​ൾ​പ്പെ​ടെ​യു​ള്ള മി​ക്ക മ​ത്സ്യ​ങ്ങ​ളും വി​പ​ണി​യി​ൽ ക​ച്ച​വ​ട​ക്കാ​ർ കൊ​ണ്ടു​വ​രു​ന്നു​ണ്ട്. അ​മി​ത​വി​ല ഈ​ടാ​ക്കി​യാ​ണ് ക​ച്ച​വ​ടം.

പ​രി​ശോ​ധ​ന​യി​ല്ല

ലോ​ക്​​ഡൗ​ൺ കാ​ല​ത്തും മ​ത്സ്യ​ക്ക​ച്ച​വ​ട​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. എ​ന്നാ​ൽ, മ​ത്സ്യ​ങ്ങ​ൾ പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട ഭ​ക്ഷ്യ​സു​ര​ക്ഷ അ​ധി​കൃ​ത​ർ പ​ല​രും മ​റ്റ് ഡ്യൂ​ട്ടി​ക​ളി​ലാ​ണ്. ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗ​വും പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്നി​ല്ല. മാ​യം ക​ല​ർ​ത്തി​യ​തും പ​ഴ​കി​യ​തു​മാ​യ മ​ത്സ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ ഇ​പ്പോ​ൾ ആ​രു​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്.

Tags:    
News Summary - Obsolete fish in the market: No authorities to inspect

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.