ഈരാറ്റുപേട്ട: ജില്ലയിലെ വിവിധ ഇടങ്ങളിൽ കവർച്ച ആസൂത്രണം ചെയ്യുന്നതിനിടയിൽ സ്ഥിരം കുറ്റവാളികളായ നാലുപേർ അറസ്റ്റിൽ. ഈലക്കയം ഭാഗത്ത് ചിയാലിൽ വീട്ടിൽ സുൽഫിക്കർ (33), കണ്ണുപറമ്പിൽ വീട്ടിൽ അജ്മൽ ഷാ (28), നിലമ്പൂർ ജനതപ്പടി ഭാഗത്ത് അക്കരപ്പീടികയിൽ വീട്ടിൽ ഷഫീഖ് (33), നിലമ്പൂർ ചെറുവത്തുകുന്ന് ഭാഗത്ത് വലിയപറമ്പത്ത് വീട്ടിൽ വി.പി. നബീൽ (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഈരാറ്റുപേട്ടയിലെ ലോഡ്ജില്‍ മുറിയെടുത്ത് കവർച്ചക്ക് പദ്ധതി തയാറാക്കുന്നതിനിടെ നടത്തിയ പരിശോധനയിലാണ് നാലുപേരും പിടിയിലായതെന്ന് ഈരാറ്റുപേട്ട പൊലീസ് പറഞ്ഞു. സുൽഫിക്കറിനെതിരെ കാഞ്ഞാർ, ഈരാറ്റുപേട്ട സ്റ്റേഷനുകളിലും അജ്മൽ ഷാക്കെതിരെ ഈരാറ്റുപേട്ട സ്റ്റേഷനിലും ഷഫീക്കിനെതിരെ നിലമ്പൂർ, കർണാടകയിലെ മദനായകഹള്ളി സ്റ്റേഷനിലും നബീലിനെതിരെ നിലമ്പൂർ സ്റ്റേഷനിലും ക്രിമിനൽ കേസുകൾ ഉള്ളതായും പൊലീസ് പറഞ്ഞു.
എസ്.എച്ച്.ഒ ബാബു സെബാസ്റ്റ്യൻ, എസ്.ഐ വി.വി. വിഷ്ണു, പി.എം. ബ്രഹ്മദാസ്, എ.എസ്.ഐ ബിജു കെ. തോമസ്, സി.പി.ഒമാരായ ജോബി ജോസഫ്, അനിൽകുമാർ, സന്ദീപ് രവീന്ദ്രൻ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.