സ്കൂളിൽ പൊതുദർശനത്തിന് വെച്ച ഭൗതികശരീരത്തിൽ സ്കൂൾ എസ്.പി.സി കേഡറ്റുകൾ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഇൻസെറ്റിൽ ജമീല.

അക്ഷരമുറ്റത്തെ അന്നദാതാവിന് കണ്ണീരോടെ വിട

ഈരാറ്റുപേട്ട: മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 24 വർഷമായി ഉച്ചഭക്ഷണം പാകംചെയ്തുവന്ന ഞായറാഴ്ച നിര്യാതയായ വഞ്ചാങ്കൽ വെങ്കിടശ്ശേരി വീട്ടിൽ ജമീലക്ക് (63)വിദ്യാർഥികളും അധ്യാപകരും കണ്ണീരോടെ വിടനൽകി.

കൊച്ചുകുട്ടികൾക്ക് ഉച്ചഭക്ഷണത്തോട് അതീവ താൽപര്യം തോന്നുന്ന വിധത്തിൽ കറിക്കൂട്ടുകൾ ഉണ്ടാക്കുന്നതിൽ ജമീലയുടെ വൈഭവം അധ്യാപകർ ഉൾപ്പെടെ എല്ലാവരും എടുത്തുപറയുന്ന വസ്തുതയാണ്. രുചിക്കൂട്ടുകളുടെ രാജകുമാരിയായ ജമീല താത്ത സ്കൂളിൽ സംഘടിപ്പിക്കുന്ന ക്യാമ്പുകൾക്കും ക്ലബ് പരിപാടികൾക്കും എല്ലാം ഭക്ഷണം പാകംചെയ്തു നൽകിയിരുന്നു. കുടുംബവും മക്കളും സ്വന്തമായി ഇല്ലെങ്കിലും താത്ത സ്കൂളിലെ ആയിരക്കണക്കിന് വിദ്യാർഥികളെ സ്വന്തം മക്കളെപോലെ സ്നേഹിച്ചു.

സ്കൂളിൽ പൊതുദർശനത്തിനുവെച്ച ഭൗതികശരീരത്തിന് സ്കൂൾ എസ്.പി.സി കാഡറ്റുകൾ സല്യൂട്ട് നൽകി ആദരാഞ്ജലി അർപ്പിച്ചു. സ്കൂളിൽ നടന്ന അനുശോചന യോഗത്തിൽ എം.എഫ്. അബ്ദുൽഖാദർ, മിനി അഗസ്റ്റിൻ, വി.എൻ ശ്രീദേവി, ആർ. ഗീത, പി.ജി ജയൻ , കെ.എസ് ഷരീഫ്, കെ.എം ജാഫർ, മുഹമ്മദ് ലൈസൽ, ജ്യോതി പി.നായർ, ഫൗസിയ ബീവി, സി.എച്ച് മാഹിൻ തുടങ്ങിയവർ സംസാരിച്ചു. മൃതദേഹം ഈരാറ്റുപേട്ട പുത്തൻപള്ളി ഖബർസ്ഥാനിൽ തിങ്കളാഴ്ച ഉച്ചക്ക് ഖബറടക്കി.

Tags:    
News Summary - The lunch served by Jameela is now only a good memory for the students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.