ഈരാറ്റുപേട്ട: വാഗമൺ വഴിക്കടവ് ഭാഗത്ത് കാര്യാട് പാലത്തിെൻറ താഴെ 50 ലക്ഷം രൂപ വില വരുന്ന ഹാൻസ് ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തി.
ഈരാറ്റുപേട്ട പൊലീസിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ 50 ചാക്ക് ഹാൻസാണ് പൊലീസ് പിടിച്ചെടുത്തത്. തമിഴ്നാട്ടിൽനിന്ന് വാഗമൺ മേഖലയിൽ വിൽപനക്ക് കൊണ്ടുവന്നതാകാമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പാലാ ഡിവൈ.എസ്.പി പ്രഫുല്ല ചന്ദ്രൻ അറിയിച്ചു. ഈരാറ്റുപേട്ട പൊലീസ് ഇൻസ്പെക്ടർ പ്രസാദ്, സബ് ഇൻസ്പെക്ടർ വി.ബി. അനസ്, സിവിൽ പൊലീസ് ഓഫിസർ ജ്യോതി കൃഷ്ണൻ എന്നിവർ ചേർന്നാണ് ഹാൻസ് പിടിച്ചെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.